ജുബൈൽ– യൂത്ത് ഫുട്ബാൾ ക്ലബ് ജുബൈലിന്റെ ന്റെ നേതൃത്വത്തിൽ ജനുവരി ഒന്ന്,രണ്ട് തീയ്യതികളിലായി ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിസ്റ്റൽ വൈഎഫ്‌സി ചാമ്പ്യൻസ് കപ്പ് 2k25 ൽ റീം എഫ്‌സി ജുബൈൽ ജേതാക്കൾ. ഫൈനൽ മത്സരത്തിൽ ചാച്ചാ എഫ് സി ഖോബാറിനെ പരാജയപ്പെടുത്തിയാണ് റീം എഫ്‌സി ജുബൈൽ ജോതാക്കളായത്. മുഴുസമയവും സമനിലയിൽ അവസാനിച്ച മത്സരത്തിൽ സഡൻ ഡെത്തിലാണ് ടീമിന്റെ വിജയം.
വിജയികൾക്ക് ക്രിസ്റ്റൽ ഇന്റർനാഷണൽ കമ്പനി സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് പ്രൈസും അൽ സുബൈദി ലോയേർസ് ആൻഡ് കൺസൾട്ടൻസ് കമ്പനി മാനേജിങ് ഡയറക്ടർ അഹമ്മദ് അൽ സുബൈദി യും ക്രിസ്റ്റൽ ഇന്റർനാഷണൽ ഡയറക്ടർ സയ്യിദ് സഹീറും ചേർന്നു നിർവഹിച്ചു. റണ്ണർ അപ്പായ ചാച്ചാ എഫ്‌സി കോബാറിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും മുഹമ്മദ് അൽ സുബൈദി യും ടൂർണമെന്റ് കൺവീണർ അബ്ദുല്ലാഹ് സഈദും ക്രിസ്റ്റൽ ഡയറക്ടർ സയ്യിദ് താസിമും ചേർന്ന് നൽകി.
ടൂർണമെന്റിന്റെ ആദ്യദിവസം റൈദാൻ ഗ്ലോബൽ ഗ്രൂപ്പ് ഡയറക്ടർ സിദ്ധിക്ക് കിക്ക് ഓഫ് നൽകി തുടക്കം കുറിച്ചു. വിജയികൾക്കുള്ള മനോഹരമായ ട്രോഫികളുടെ പ്രകാശനം ജാബിർ അലി, മുഹമ്മദ് അലി, അലി റാസ എന്നിവർ ചേർന്ന് നിർവഹിച്ചു. വീറും വാശിയുമേറിയ ആദ്യ റൗണ്ട് മത്സരങ്ങളിൽ ക്രിസ്റ്റൽ വൈ ഫിസി ജുബൈലിൽ, റീം എഫ് സി ജുബൈൽ, ഡ്രെസ്സർ ചാലിയാർ എഫ്‌സി ദമ്മാം, ചാചാ എഫ് സി ഖോബാർ എന്നീ ടീമുകൾ വിജയിച്ച് സെമിഫൈനലിലേക്കു യോഗ്യത നേടി.
ഫൈനൽ മത്സരത്തിൽ മികച്ച കളിക്കാരനും ടൂർണമെന്റിലെ ബെസ്ററ് കീപ്പറായും റീം എഫ്സിയുടെ ഗോൾ കീപ്പർ ജുനൈസിനെ തിരഞ്ഞെടുത്തു. ടൂർണമെന്റ് പ്ലയെർ ചാച്ച എഫ് സി ഖോബാറിന്റെ തന്നെ ഷെഫിൻ അഹമ്മദാണ്. ടോപ്സ്കോറർ മുഹമ്മദ് മാസ് (ചാച്ച എഫ് സി ഖോബാർ). ഇവർക്കുള്ള ട്രോഫികൾ ജാബിർ അലി, റഫീഖ് അബ്ദുൾറഹ്മാൻ, സയ്യിദ് ശിഹാബ് എന്നിവർ ചേർന്ന് കൈമാറി. മത്സരങ്ങൾ വഈൽ ഒമർ, ഷിഹാസ് താനൂർ ഷിബിൻ സാലിഹ്, അർഷാദ്, ഷബാസ്, നിഹ്മത്തുള്ള എന്നിവർ നിയന്ത്രിച്ചു. ടൂർണമെന്റിന് അഹ്മദ് റാഷിദ്, അജിത് സ്പിൻഗർ , ബിലാൽ, ഷിബിൻഷാ , ആഷിഖ്, ഫൈസൽ, സഈദ്, ശമ്മാസ്, അബ്ദുറഹ്മാൻ, ഷെഫിക്, സാലിഹ്, ഹസനുൽ ബന്ന എന്നിവർ നേതൃത്വം നൽകി.



