മലയാളികൾക്ക് ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് മീരാനന്ദൻ. കഴിഞ്ഞ ദിവസമായിരുന്നു ഇവർ വിവാഹിതയായത്. ശ്രീജു എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. ലണ്ടനിൽ സ്ഥിരതാമസം ആക്കിയ അക്കൗണ്ടൻറ് ആണ് ഇദ്ദേഹം. അതേസമയം നിലവിൽ ഇരുവരും ലീവിലാണ്. ലീവ് കഴിഞ്ഞാൽ ശ്രീജു ലണ്ടനിലേക്ക് മീര ദുബായിലേക്ക് ആയിരിക്കും പോവുക. ഹണിമൂൺ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് മീരാ നന്ദൻ പറയുന്നത്. അതേസമയം ഇരുവരുടെയും ചിത്രങ്ങൾ താഴെ വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അധികവും ബോഡി ഷേയിമിംഗ് കമന്റുകൾ തന്നെയാണ്. ഇങ്ങനെ ഒരാളെ എങ്ങനെ കല്യാണം കഴിക്കാൻ തോന്നി എന്നാണ് മീരയോട് ഇവർ ചോദിക്കുന്നത്.
മീരാനന്ദൻറെ ചെക്കന് എന്തോ കുഴപ്പമുണ്ട്. അയാളുടെ മൂക്ക് എന്താണ് ഇങ്ങനെ? എന്നിങ്ങനെ നിരവധി ബോഡി ഷേമിങ് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് കൊലപാതകത്തിനോളം പോകുന്ന ഒരു ക്രൈം ആണ് എന്ന് ഈ കൂട്ടത്തിൽ അറിയാഞ്ഞിട്ടൊന്നുമല്ല എന്നാണ് ഒരു വ്യക്തി പറയുന്നത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറി ഇതുപോലെയുള്ള വൃത്തികേട് പറയുന്നത് ഇത്തരക്കാരുടെ ഒരു ശീലമായി മാറിയിരിക്കുകയാണ് എന്നും വിമർശനങ്ങൾ ഉണ്ട്. മീരാനന്ദൻ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആളുകൾ പറയുന്നത്.