Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • ശശി തരൂർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി, അഭ്യൂഹങ്ങൾ ഉയരുന്നു; ചർച്ച സജീവം
    • മഞ്ചേരി മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ
    • വിഎസിൻ്റെ പൊതുദർശനവും വിലാപയാത്രയും; തലസ്ഥാനത്ത് ഇന്ന് ഏഴ് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
    • വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു; ആലുവയിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി യുവാവ്
    • കണ്ണേ കരളേ വിഎസേ… ജീവിക്കുന്നു ഞങ്ങളിലൂടെ.. മുദ്രാവാക്യ മുഖരിതമായ രാത്രി;ആലപ്പുഴ, കടപ്പുറത്തെ റിക്രിയേഷന്‍ സെന്ററില്‍ ബുധനാഴ്ച പൊതുദര്‍ശനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Entertainment»Travel

    ഇന്ത്യക്കാർക്ക് വിയറ്റ്‌നാമില്‍ ഗോള്‍ഡന്‍ വിസ; വേണ്ടുവോളം യാത്ര ചെയ്യാം, ബിസിനസുകാര്‍ക്കിത് സുവര്‍ണാവസരം

    ഇന്ത്യക്കാരുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിയറ്റ്‌നാമും ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചിരിക്കുന്നു. ഈ വിസയുള്ളവര്‍ക്ക് കുടുംബത്തേയും കുട്ടികളേയും ആശ്രിത വിസയില്‍ കൂടെ കൂട്ടാം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 Travel Business Latest Leisure 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Ho Chi Minh City vietnam golden visa the malayalam news
    Share
    WhatsApp Facebook Twitter Telegram LinkedIn

    യുഎഇ നല്‍കുന്ന 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ പോലെ, സൗദി അറേബ്യ നല്‍കുന്ന 10 വര്‍ഷ പ്രീമിയം ഇഖാമ പോലെ ദീര്‍ഘകാല വിസകള്‍ക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ട്. ഇപ്പാഴിതാ ഇന്ത്യക്കാരുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിയറ്റ്‌നാമും ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചിരിക്കുന്നു. ഈ വിസയുള്ളവര്‍ക്ക് കുടുംബത്തേയും കുട്ടികളേയും ആശ്രിത വിസയില്‍ കൂടെ കൂട്ടാം. ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളും ഗോള്‍ഡന്‍ വിസയുള്ള വിദേശികള്‍ക്കായി വിയറ്റ്‌നാം തുറന്നു നല്‍കിയിരിക്കുന്നു.

    വിയറ്റ്‌നാം നല്‍കുന്ന ഗോല്‍ഡന്‍ വിസ പദ്ധതിയെ കുറിച്ച് വിശദമായി പരിശോധിക്കാം:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്ന് വിഭാഗങ്ങളിലായാണ് ഈ വിസ അനുവദിക്കുക. ഒന്ന് നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമാണ്. രണ്ടാമത്തെ വിഭാഗം ഐടി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സുപ്രധാന വ്യവസായ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളാണ്. ഇവർക്ക് അഞ്ച് വർഷയാണ് അനുവദിക്കുക. ദീര്‍ഘകാല യാത്രകള്‍ ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്കും വിയറ്റ്‌നാമില്‍ റിട്ടയര്‍ ജീവിതം ആഗ്രഹിക്കുന്നവര്‍ക്കുമാണ് മൂന്നാമത്തേത്. ഇതിന്റെ കാലാവധി അഞ്ച് മുതൽ 10 വർഷം വരെയാണ്. വീണ്ടും പുതുക്കാവുന്ന വിസയാണിത്.

    vietnam golden visa the malayalam news

    അപേക്ഷാ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആണ്. എംബസിയില്‍ നേരിട്ട് പോകേണ്ടതില്ല. കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ബിസിനസ് ലക്ഷ്യങ്ങള്‍ക്കാണ് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ നിക്ഷേപത്തിന്റെ തെളിവുകള്‍ നല്‍കണം. മറ്റുള്ളവര്‍ വരുമാന സ്രോതസ്സുകളും കാണിക്കണം. നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. യോഗ്യതകൾ പരിശോധിക്കാ ഗോള്‍ഡന്‍ വിസ ആദ്യമായാണ് വിയറ്റ്‌നാം അവതരിപ്പിക്കുന്നത് എന്നതിനാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ ഹോ ചി മിന്‍ സിറ്റി, ഹാനോയ്, ദാ നാംഗ്, ഫു കുവോക് എന്നിവിടങ്ങളിലാണ് വിദേശികള്‍ക്ക് താമസാനുമതി നല്‍കുക.

    നമുക്ക് എന്താണ് നേട്ടം?

    ലോകത്ത് എവിടേയും എത്തിപ്പെടാനും അവിടെ തമ്പടിക്കാനും പ്രത്യേക മിടുക്കുള്ള മലയാളികള്‍ക്ക് പുതിയ അവസരങ്ങളാണ് ഈ ഗോള്‍ഡന്‍ വിസ തുറന്നിടുന്നത്. ഇപ്പോള്‍ മലയാളികളുടെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് വിയറ്റ്‌നാം. ചെലവ് കുറഞ്ഞ, ബജറ്റിലൊതുങ്ങുന്ന ഒരു വിദേശ ടൂര്‍ ആഗ്രഹിക്കുന്നവരുടെ സ്വര്‍ഗമാണ്. കൊച്ചിയില്‍ നിന്ന് ചുരുങ്ങിയ ചെലവില്‍ നേരിട്ടുള്ള വിമാന സര്‍വീസും ഉണ്ട്. വിയറ്റ്‌നമീസ് ബജറ്റ് എയര്‍ലൈനായ വിയെറ്റ്‌ജെറ്റ് കേവലം ഒരു രൂപയ്ക്ക് പോലും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് വിറ്റിരുന്നു.

    സംരഭകര്‍ക്കിത് മികച്ച അവസരം

    ഉല്‍പ്പാദന രംഗത്ത് വിയറ്റ്‌നാം വലിയ കുതിപ്പിലാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളിലൊക്കെ ലഭിക്കുന്ന നിത്യോപയോഗ ഉല്‍പ്പന്നങ്ങളില്‍ പലതും വിയറ്റ്‌നാമില്‍ നിര്‍മിക്കുന്നവയാണ്. പ്രത്യേകിച്ച് ഫൂട്‌വെയര്‍, ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍. ഈ സാധ്യത വ്യവസായ സംരഭകര്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനപ്പെടുത്താം. ചെറിയ രാജ്യമാണെങ്കിലും വ്യവസായ രംഗത്ത് ചൈനയെ പോലെ മുന്നേറ്റം കാഴ്ചവെക്കുന്ന രാജ്യമാണ്. കിടിലന്‍ ബിസിനസ് ആശയങ്ങളലോ ഉല്‍പ്പന്നങ്ങളോ ഉണ്ടെങ്കിലും വിയറ്റ്‌നാമിലും ഒരു കൈ നോക്കാവുന്നതാണ്. ഗൾഫ് രാജ്യങ്ങളിൽ ട്രേഡിങ്, ഇംപോർട്ട്, എക്സ്പോർട്ട് ബിസിനസ് രംഗത്തുള്ളവർക്കും ഇത് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.

    ഡിജിറ്റല്‍ നാടോടികള്‍ക്കും സ്വാഗതം

    വിയറ്റ്‌നാമിന്റെ മറ്റൊരു സവിശേഷത താങ്ങാവുന്ന നിത്യജീവിത ചെലവാണ്. പലയിടത്തും കറങ്ങി നടന്ന് റിമോട്ട് ജോലി ചെയ്യുന്ന ഡിജിറ്റല്‍ നൊമാഡുകള്‍ക്ക് വിയറ്റ്‌നാം മികച്ചയിടമാണ്. ഇവിടുത്തെ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങള്‍ മികച്ചതാണ്. ഗോള്‍ഡന്‍ വിസയുമെടുത്ത് ഇവിടെ താമസിച്ച് ലോകത്തിന്റെ ഏതു കോണിലുള്ള കമ്പനികള്‍ക്കും ക്ലയന്റുകള്‍ക്കും വേണ്ടി സമാധാനത്തോടെ ജോലി ചെയ്യാം.

    ഒറ്റക്കല്ല, കുടുംബത്തേയും കൂട്ടാം

    ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ കുടുംബത്തിനുള്ള ആശ്ര്ിത വിസയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മക്കളെ വിയറ്റ്‌നാമിലെ സ്‌കൂളുകളില്‍ പഠിപ്പിക്കാം. ഇവിടുത്തെ ആരോഗ്യ സേവനങ്ങളും ലഭിക്കും. ദീര്‍ഘകാല ജോലിയില്‍ നിന്നും സര്‍വീസില്‍ നിന്നും വിരമിച്ച് സമാധാന ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും ഒരു വിയറ്റ്‌നാം ഗോള്‍ഡന്‍ വിസ എടുത്തുവെക്കാവുന്നതാണ്. വേണ്ടുവോളം യാത്ര ചെയ്യാം.

    പ്രൊഫഷനലുകള്‍ക്കും ദീര്‍ഘ കാല താമസം ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് ബിസിനസ് വളര്‍ച്ച് ആഗ്രഹിക്കുന്നവര്‍ക്കും വിയറ്റ്‌നാമിന്റെ ഗോള്‍ഡന്‍ വിസ ഒരു സുവര്‍ണാവസരം തന്നെയാണ്. വിദേശ നിക്ഷേപങ്ങളും വിദേശ പ്രതിഭകളേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനായി ഈ വിസയുടെ അപേക്ഷാ നടപടിക്രമങ്ങളെല്ലാം ലഘൂകരിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    foreign investment goden visa long term visa Tourism vietnam
    Latest News
    ശശി തരൂർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി, അഭ്യൂഹങ്ങൾ ഉയരുന്നു; ചർച്ച സജീവം
    22/07/2025
    മഞ്ചേരി മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ
    22/07/2025
    വിഎസിൻ്റെ പൊതുദർശനവും വിലാപയാത്രയും; തലസ്ഥാനത്ത് ഇന്ന് ഏഴ് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
    22/07/2025
    വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു; ആലുവയിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി യുവാവ്
    22/07/2025
    കണ്ണേ കരളേ വിഎസേ… ജീവിക്കുന്നു ഞങ്ങളിലൂടെ.. മുദ്രാവാക്യ മുഖരിതമായ രാത്രി;ആലപ്പുഴ, കടപ്പുറത്തെ റിക്രിയേഷന്‍ സെന്ററില്‍ ബുധനാഴ്ച പൊതുദര്‍ശനം
    21/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version