കൊച്ചി- ഷൈൻ ടോം ചാക്കോയെ താനൊരിക്കലും കുറ്റപ്പെടുത്തില്ലെന്നും ഞങ്ങളുടെ ബന്ധം ബ്രേക്കപ്പാകാൻ കാരണം മൂന്നാമതൊരാൾ വന്നതുകൊണ്ടാണെന്നുമുള്ള വെളിപ്പെടുത്തലുമായി മോഡൽ തനൂജ. ഷൈനുമായുള്ള പ്രണയം തകർന്നുവെന്ന് കഴിഞ്ഞ ദിവസം തനൂജ ലൈവിലെത്തി വ്യക്തമാക്കിയിരുന്നു. ബ്രേക്കാപ്പായ സംഭവത്തിൽ ഷൈനിനെ ഒരിക്കലും താൻ കുറ്റപ്പെടുത്തില്ലെന്നും തനൂജ പറഞ്ഞു.
ഷൈനിനെതിരെ ഞാൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയും വാർത്തയുമാണ് പുറത്തുവന്നത്. ഞാൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി ഷൈനിനെതിരെ പറഞ്ഞുവെന്ന തരത്തിൽ ആരോപണം ഉന്നയിച്ചു. പലരും ലൈവിൽ വന്ന് ഷൈൻ എവിടെ?, ബ്രേക്കപ്പായോ എന്നൊക്കെ ചോദിച്ചിരുന്നു. അതിനൊന്നും ഞാൻ മറുപടി കൊടുത്തിരുന്നില്ല. അവസാനം ഗതികെട്ടാണ് ആ വിഷയം വിട്ടത്. ഷൈൻ ഷൈനിന്റെ വൈബിൽ പോവുകയാണ്. ഞാൻ എന്റെ കാര്യം നോക്കി പോകുന്നുവെന്നാണ് മറുപടി പറഞ്ഞത്. ഷൈൻ നല്ലൊരു മനുഷ്യനാണ്. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പക്ഷെ ഞങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് പിരിഞ്ഞത്. അത് എന്താണെന്ന് ഒരിക്കലും പൊതുസ്ഥലത്ത് ഞാൻ പറയില്ല. എന്റെ ഫ്രണ്ട്സിന്റെ അടുത്ത് മാത്രമെ പറയുകയുള്ളു. പെട്ടന്ന് എനിക്ക് സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു. പിന്നെ ഷൈനും പോയി. അതോടെ ഞാൻ പെട്ടന്ന് ഒറ്റപ്പെട്ടു.
അടുത്തിടെ സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു. അതിന്റെ ആഘാതം ഇപ്പോഴും മാറിയിട്ടില്ല. ഷൈനിനെ മോശമാക്കി പറയില്ല. കാരണം അദ്ദേഹത്തെ കൊണ്ട് ഉപകാരങ്ങളെ ഉണ്ടായിട്ടുള്ളു. നന്ദികേട് കാണിക്കാൻ പറ്റില്ല. വേറൊരു വ്യക്തിയെ കുറിച്ച് ഞാൻ പറഞ്ഞത് ഷൈനിനെ കുറിച്ചാക്കിയാണ് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഫാമിലി പോലും എന്നെ തെറ്റിദ്ധരിക്കും. അവർ എന്നെ പൊന്ന് പോലെയാണ് നോക്കിയത്. അതുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ഞങ്ങൾ ബ്രേക്കപ്പായി. വേണ്ടെന്ന് വെച്ചാലും അത് ഉള്ളിലുണ്ടാവും. ഒരു വ്യക്തി പറ്റില്ലെന്ന് തോന്നിയാൽ വിവാഹത്തിന് മുമ്പ് തന്നെ അതിൽ നിന്ന് പിന്മാറുന്നതാണ് നല്ലത്. ഷൈൻ എപ്പോഴും എന്റെ നല്ല ഫ്രണ്ടായി ഉണ്ടാകും. ഞങ്ങൾ ശത്രുക്കളൊന്നുമില്ല. ഷൈനിനെ മിസ് ചെയ്യാറുണ്ട്. അക്കൗണ്ട് ഇടയ്ക്കിടെ പോയി നോക്കും. സുഹൃത്തുക്കളോടും പുള്ളിയെ കുറിച്ച് ചോദിക്കും. ഞങ്ങളുടെ ബ്രേക്കപ്പിന്റെ റീസൺ എനിക്ക് അറിയില്ല. ഷൈൻ പെട്ടന്ന് കോൺടാക്ട് കട്ട് ചെയ്ത് പോയി. കാരണം എന്താണെന്ന് അറിയാൻ ശ്രമിക്കുന്നുണ്ട്.
ഞാൻ ഇപ്പോഴും ഓക്കേ അല്ല, ഞാൻ എന്നെത്തന്നെ. സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ലൈവിൽ വന്നു ആൾക്കെതിരെ പറഞ്ഞു എന്നും പൊട്ടിക്കരഞ്ഞു എന്നുമൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഷൈൻ ചേട്ടൻ അങ്ങനെ തെറ്റിദ്ധരിക്കാൻ പാടില്ല കാരണം ഞങ്ങൾ അങ്ങനെ തമ്മിൽ കെയർ ചെയ്തു ജീവിച്ചവരാണ്. ഓരോരുത്തർ കമന്റ് ചെയ്യുന്നുണ്ട് ശരിയാകില്ല എന്ന് അപ്പോഴേ പറഞ്ഞതല്ലേ എന്ന് ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഇങ്ങനെ ഒക്കെയേ ആളുകൾ പറയൂ എന്ന് എനിക്ക് അറിയാം. ഈ കമന്റുകൾ ഒന്നും എന്നെ ബാധിക്കില്ല. എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നതിൽ കൂടുതൽ ഒന്നുമല്ലല്ലോ കമന്റുകൾ. എന്നെ ഒരുപാടുപേർ സപ്പോർട് ചെയ്തു വരുന്നുണ്ട്.’ തനൂജ പറയുന്നു.
ഞാനിപ്പോ ഉറങ്ങാറില്ല, കിടന്നാൽ ഉറക്കം വരില്ല, ഇനി എന്ത്, കുടുംബത്തോട് എന്ത് പറയും എന്നൊക്കെ ഉള്ള ചിന്തയാണ്.എന്റെ ഉമ്മ എന്നെ വിളിച്ച് സമാധാനിപ്പിക്കാറുണ്ട്. എന്റെ ഉമ്മ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഷൈൻ ആയിട്ടുള്ള ബന്ധം ഉണ്ടായപ്പോഴും നീ ചിന്തിച്ചിട്ട് വേണ്ടത് ചെയ്യൂ എന്നാണു പറഞ്ഞത്. അവിടെയും ഇവിടെയും കേട്ട കാര്യങ്ങൾ വച്ച് ഒരാളെ ജഡ്ജ് ചെയ്യരുത്. ഒരാളെക്കുറിച്ചറിയണമെങ്കിൽ അയാളോട് തന്നെ ചോദിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങളുടെ റിലേഷനിൽ മറ്റൊരു അബദ്ധം പറ്റിയത് ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഉണ്ടായി എന്നതാണ്. ഒരിക്കലും ഒരു ബന്ധത്തിനിടയിൽ മൂന്നാമതൊരാൾ ഉണ്ടാകരുത്. എന്തെങ്കിലും ഒരു തെറ്റ് പറ്റിയാലും അത് തമ്മിൽ പറഞ്ഞു തീർക്കണം അല്ലാതെ മറ്റുള്ളവരെ വിട്ടിട്ടല്ല അത് തീർക്കേണ്ടത്. ഞങ്ങളുടെ ബന്ധത്തിൽ മൂന്നാമത് ഒരാൾ ഇടപെട്ട് അത് വേറൊരു വഴിക്ക് കൊണ്ടുപോയി അത് വേറൊരു രീതിയിൽ ആക്കിത്തീർത്തു. അങ്ങനെ ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. ഈ ന്യൂസ് വന്നതിനുശേഷം ഷൈൻ ചേട്ടനോ അദ്ദേഹത്തിന്റെ കുടുംബമോ കോൺടാക്റ്റ് ചെയ്തിട്ടില്ല. ഒന്നരമാസമായി ഒരു ബന്ധവുമില്ല. അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല മെസ്സേജ് അയക്കുന്നുമില്ല.
പക്ഷേ ഞാൻ എവിടെയാണ് എനിക്ക് സുഖമാണോ എന്നൊക്കെ അദ്ദേഹം അറിയുന്നുണ്ട് എന്ന് എനിക്കറിയാം. അദ്ദേഹം എന്റെ സ്റ്റോറികൾ നോക്കാറുണ്ട്. ഞാനും അദ്ദേഹത്തെപ്പറ്റി അറിയാൻ ശ്രമിക്കുന്നുണ്ട്. എനിക്കതുമതി. ഷൈനും ഞാനും തമ്മിൽ ഉള്ളത് ഞങ്ങൾ തമ്മിൽ മാത്രം സംസാരിക്കേണ്ട കാര്യമാണ് മറ്റുള്ളവർ അത് പറഞ്ഞ് വഷളാക്കേണ്ട കാര്യമില്ല. എനിക്കിപ്പോ ആരും ഇല്ല , ഞാൻ ഒറ്റക്ക് ഇരുന്നു ചിന്തിക്കാറുണ്ട് നിനക്ക് എന്താണ് പറ്റിയത് നീ എന്താണ് ഇങ്ങനെ ആയിപോയത് എന്ന്. ഞാൻ തന്നെ എന്നെ സമാധാനിപ്പിക്കാറുണ്ട്. ആശ്വാസം തേടി മറ്റുള്ളവരുടെ അടുത്ത് പോയാൽ നമുക്ക് പണി കിട്ടും. നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ. എന്റെ സുഹൃത്തുക്കളുടെ അടുത്തുനിന്ന് വരെ എനിക്ക് പണി കിട്ടിയിട്ടുണ്ട്. ജീവിതം ഇനിയും മുന്നോട്ട്കൊണ്ടുപോകണം, എന്റെ പഠനവും മോഡലിങ്ങുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം.’’–തനൂജ കൂട്ടിച്ചേർത്തു.