Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Entertainment

    മോണിക്ക രണ്ടാം വാരത്തിലേക്ക്: അഭിനയമികവുമായി ദമാം പ്രവാസി മൻസൂർ പള്ളൂർ ശ്രദ്ധ നേടുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2024 Entertainment 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം : എഴുത്തുകാരൻ പ്രഭാഷകൻ എന്നി മേഖലകളിൽ ഗൾഫിലും കേരളത്തിലും പ്രശസ്തനായ മൻസൂർ പള്ളൂർ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി . കോളേജ് തലത്തിൽ നാടകങ്ങളിൽ അഭിനയിച്ച മൻസൂറിനെ തേടി സിനിമ മേഖലയിൽ നിന്നും അവസരങ്ങൾ വന്നിരുന്നു .. എന്നാൽ തന്റെ മനസിന് ഇണങ്ങിയ വേഷങ്ങൾ ലഭിച്ചാൽ അഭിനയിക്കാം എന്ന നിലപാട് എടുക്കുകയായിരുന്നു ..
    ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമയെന്ന് ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗിക എ ഐ പോർട്ടലിൽ ഇടം നേടിയ മോണിക്ക “ഒരു എ ഐ സ്റ്റോറി” യുടെ കഥ ചർച്ചക്കിടയിൽ ഡയറക്ടർ ഇ എം അഷ്‌റഫ് മൻസൂറിന് ചേരുന്ന ഒരു കാരക്ടർ പറയുകയും അത് മൻസൂർ സ്വീകരിക്കികയും ചെയ്തു ..
    ഹൈപ്പർ ആക്റ്റീവ് ആയ ഒരു കുട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന സിനിമയിൽ അത്തരം കുട്ടികളെ ചേർത്തുപിടിക്കുന്ന ഹെഡ് മാസ്റ്ററായ സുധാകരൻ മാസ്റ്ററായിട്ടാണ് മൻസൂർ പള്ളൂർ അഭിനയിക്കുന്നത് …
    “ എന്റെ സ്കൂൾ പ്രധാന കാലങ്ങളിൽ മോഡൽ അധ്യാപകരെ കണ്ടിരുന്നു .. അവരൊക്കെ എല്ലാ കാലത്തും മനസ്സിൽ നിറഞ്ഞു നില്കും .. പ്രധാന അധ്യാപകൻ സുധാകരൻ മാസ്റ്ററെ കുറിച്ച് ഡയറക്ടർ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ അവരൊക്കെ ആയിരുന്നു .. അഭിനയിക്കാൻ ക്യാമറക്കു മുന്നിൽ എത്തിയപ്പോൾ അവർ മനസ്സിലേക്ക് കടന്ന് വന്നു …. പിന്നെ അഭിനയിക്കേണ്ടി വന്നില്ല .. ഒരു പരകായ പ്രവേശം “”
    മൻസൂറിനെ സുധാകരൻ മാസ്റ്റർ ആക്കിയ ഡയറക്ടർ പറയുന്നത് ഇങ്ങനെ : മൻസൂറിന്റെ ഉള്ളിലെ കലാകാരനെ എനിക്ക് നേരിട്ടറിയാമായിരുന്നു .. കുറെ വർഷങ്ങളായുള്ള ബന്ധമാണ് . വെറും എഴുത്തുകാരനല്ല , വരും കാലത്തേ കുറിച്ചുപോലും ദീര്ഘദൃഷ്ടിയുള്ള എഴുത്തുകൾ .. തികഞ്ഞ സിനിമ പ്രേമി .. നിരന്തരം സിനിമകൾ കണ്ടു കൊണ്ടിരുക്കുന്നു .. ലോക സിനിമയെ കുറിച്ച് നല്ല ധാരണ ഉണ്ട് “

    സിനിമയെക്കുറിച്ച് മൻസൂർ പള്ളൂർ പറയുന്നതിങ്ങനെ: “എ ഐ അഥവാ നിർമ്മിത ബുദ്ധി വിഷയമാകുമ്പോഴും സ്നേഹമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം. സ്നേഹം പ്രകടിപ്പിക്കുന്നതിൽ പ്രത്യേകിച്ചും കുട്ടികൾക്ക് സ്നേഹം നൽകുന്നതിൽ പിശുക്ക് കാണിച്ചാൽ അത് ഇന്നത്തെ കാലത്ത് അപകടങ്ങൾ ക്ഷണിച്ച് വരുത്തും. കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഇന്ന് കളങ്കമില്ലാത്ത സ്നേഹത്തിന് വേണ്ടി ദാഹിക്കുകയാണ്.അത് കൊണ്ട് തന്നെ കുട്ടികളെയും കുടുബങ്ങളെയും യുവതയെയും നഷ്ടപ്പെട്ടു പോകുന്ന സ്നേഹം തിരിച്ചു പിടിക്കാൻ പ്രചോദിപ്പിക്കുന്ന ഒരു സിനിമയാണ് മോണിക്ക ഒരു എഐ സ്റ്റോറി. സ്വന്തം കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും വാത്സല്യവും സ്നേഹവും ആഗ്രഹിക്കുന്ന സ്വരൂപ് എന്ന ഹൈപ്പർ ആക്റ്റീവും പ്രശ്‌നബാധിതനുമായ ഒരു ആൺകുട്ടിയിലൂടെയാണ് ഇതിന്റെ കഥ വികസിക്കുന്നത്. നമ്മുടെ വീടുകളിൽ മാതാപിതാക്കൾ കുട്ടികളുമായുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കേണ്ടതിനെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.”
    എ ഐ കഥാപാത്രമായി മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരി അപർണ മൾബറിയും മോട്ടിവേറ്റായി ഗോപിനാഥും സിനിമയിൽ ജീവിക്കുകയായിരുന്നു. ഹൈപ്പർ ആക്ടീവായ കുട്ടിയായി മാളികപ്പുറം ഫെയിം ശ്രീപത് അഭിനയത്തിന്റെ അപാര സാധ്യതകൾ പുറത്തെടുത്ത് കൊണ്ട് ഏറെ ശ്രദ്ധേയമായി.
    ഇവരോടൊപ്പം മയ്യഴി സ്വദേശിയായ മൻസൂറിന്റെ അഭിനയ അരങ്ങേറ്റം പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസയാണ് പിടിച്ചു പറ്റുന്നത്. സിനിമയിലെ പല സീനുകളിലെയും സംവിധായകൻ ഇ എം അഷറഫിന്റെ മികവും എടുത്ത് പറയേണ്ടതാണ്. പ്രേക്ഷക മനസ്സിലേക്ക് പടർന്ന് കയറുന്ന റോണി റാഫേലിന്റെ പശ്ചാത്തല സംഗീതവും , പ്രഭാവർമ്മയുടെ ഹൃദയവർജ്ജകമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.