കൊച്ചി– ഏഴു മാസത്തെ ഇടവേളക്ക് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലേക്ക്. ചെന്നൈ വിമാനത്താവളത്തിൽനിന്ന് മമ്മൂട്ടി ഹൈദരാബാദിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് ആറേകാലിന്റെ വിമാനത്തിലാണ് മമ്മൂട്ടി ഹൈദരാബാദിലേക്ക് തിരിച്ചത്. കൂളിംഗ് ഗ്ലാസ് ധരിച്ച് സുസ്മരവദനായാണ് മമ്മൂട്ടി വിമാനത്താവളത്തിൽ എത്തിയത്.
കാർ സ്വന്തമായി ഡ്രൈവ് ചെയ്തെത്തിയ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്താണ് വിമാനത്താവളത്തിന്റെ അകത്തേക്ക് കടന്നത്. മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് മമ്മൂട്ടി തിരിച്ചത്. ഹൈദരാബാദിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി യു.കെയിലേക്ക് തിരിക്കും. ഈ മാസം 13 മുതൽ 25 വരെയാണ് യു.കെയിലെ ഷെഡ്യൂൾ. ഇതിന് ശേഷമായിരിക്കും കൊച്ചിയിലെ വീട്ടിലേക്ക് എത്തുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group