അലിഞ്ഞുപോകാത്തൊരു കോലൈസിലൂടെ ഉമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെ ഉൾപ്പരപ്പുകൾ കോറിയിടുകയാണ് ഈ ഷോർട്ട് ഫിലിം. മലയാളികളുടെ ഗൃഹാതുരത്വം നിറയുന്ന ഓർമ്മകളിലൊന്നാണ് കോലൈസ്. സ്കൂൾ മുറ്റത്തും നാട്ടിടവഴികളിലുമെല്ലാം പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ഐസുമായി എത്തുന്ന സൈക്കിളുകൾ മലയാളിയുടെ ഓർമ്മകളിലുണ്ട്. ആ ഓർമ്മയെ അതുല്യമായ സ്നേഹത്തിന്റെ പരിസരത്തിലേക്ക് വലിച്ചുകൊണ്ടുവരികയാണ് കോലൈസ്. ഗ്രാമീണ പശ്ചാതലത്തിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.


അലി അരിക്കത്തിന്റെ സംവിധാനത്തിൽ, അബ്ദുള്ള മുക്കണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, പ്രേക്ഷകരെ അമ്മമാരുടെയും മക്കളുടെയും ആത്മബന്ധത്തിലേക്കും ഗ്രാമീണ ഓർമ്മകളിലേക്കും നയിക്കുന്നു.
കഴിഞ്ഞ മാസം ആഗസ്റ്റ് 28 ന് ആറ്റിങ്ങലിൽ നടന്ന ഫിലിം പ്രേംനസിർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കോലൈസിന്
എ ഗ്രേഡ് അംഗീകാരം ലഭിച്ചിരുന്നു. മുക്കണ്ണി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ, ഫെബിൻ ആറ്റുപുറം ക്യാമറ കൈകാര്യം ചെയ്തു. പ്രശസ്ത ഗായിക സോഫിയ സുനിൽ ആണ് അമ്മ വേഷം ചെയ്തത്. സുബൈർ ജെ.കെ, റിഷാൻ റിയാസ് കല്ലിങ്കൽ, ബീഗം ഖദീജ, ഷാജി, അയ്യൂബ് മാസ്റ്റർ, ജനാസർ ശാന്തപുരം, മൈമൂന, സിമി സുകുമാരൻ, ശംസു, അലി തുവ്വൂർ, നിസാർ കരുനാഗപള്ളി, സിയ ഷാജു തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു.


റിലീസ് ചടങ്ങിൽ, സിനിമാ നിർമ്മാതാവ് നൗഷാദ് ആലത്തൂർ, കബീർ കൊണ്ടോട്ടി , മിർസാ ഷരീഫ് , മുഹസിൻ കാളികാവ്, സലാഹ് കാരാടൻ, റിയാസ് കല്ലിങ്കൽ, ജമാൽ പാഷ, ഷിബു തിരുവനന്തപുരം, ബഷീർ വള്ളിക്കുന്ന് , അസൈൻ ഇല്ലിക്കൽ, ഷഹീർ പ്പോട്, ഹംസ മദാരി, ഷാജു അത്താണിക്കൽ, ഉണ്ണി തെക്കേടത്ത്, വിജേഷ് ചന്ത്രു, സുനിൽ സയ്യിദ്, ഹുസൈൻ കരിങ്കര . ആമിസ്, റമി തുടങ്ങിയവർ പങ്കെടുത്തു.