തന്റെ പുതിയ സിനിമയുടെ പൂജക്കായി എത്തിയതാണ് പാൻ ഇന്ത്യൻ സ്റ്റാർ ഫഹദ് ഫാസിൽ. പൂജക്ക് പിന്നാലെ ഇന്ന് സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച ഫഹദ് ഫാസിലിന്റെ കയ്യിലെ ഫോൺ ആണ്. പൂജക്കിടെ താരം കോൾ ചെയ്യുന്ന വീഡിയോ ആണ് നിലവിൽ സോഷ്യൽ മീഡിയ ഭരിക്കുന്നത്. വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് ആരാധകരും ടെക് റാറ്റുകളും ഫാഫയുടെ ഫോൺ ഏതാണെന്ന അന്വേഷണവുമായി ഇറങ്ങിയത്.
ഇംഗ്ലീഷ് കമ്പനിയായ വെർട്ടുവിന്റെ ഏസെൻറ് ടിഐ ആണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന ഫോൺ ആണെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കീപാഡോടുകൂടി വരുന്ന ഈ ഫോണിന് വില വരുന്നത് ഏകദേശം 11,920 യുഎസ് ഡോളർ ആണ്. അതായത് 10 ലക്ഷം രൂപയേക്കാൾ കൂടുതൽ. 2008 ൽ ആണ് ആദ്യമായി ഫോൺ വിപണിയിലെത്തുന്നത്. പിന്നീട് കമ്പനി ഈ ഫോണിന്റെ ഉൽപ്പാദനം നിർത്തിവെച്ചിരുന്നു.
ഫോൺ നിർമ്മിച്ചിരിക്കുന്നത് ടൈറ്റാനിയം കൊണ്ടും സഫയർ ക്രിസ്റ്റൽസും കൊണ്ടാണ്. കൂടാതെ കൈകൊണ്ട് തുന്നിപിടിപ്പിച്ച ലെതർ ഫിനിഷിങും. ഇതിൽ ബ്ലൂടൂത്ത്, ജിആർപിഎസ്, എസ്എംഎസ്, എംഎംഎസ് എന്നിവയും സൈഡ് ബട്ടൺ ഉപയോഗിച്ച് 170 രാജ്യത്തേക്ക് 24/7 സമയവും ആക്സസ് ലഭ്യമാകും. 173 ഗ്രാം ഭാരവും 22 മില്ലിമീറ്റർ വണ്ണവും സ്റ്റൈൽനെസ് സ്റ്റീലിന്റെ കീപാഡും ഈ ഫോണിന്റെ പ്രധാന ആകർഷണമാണ്.