നടി അമലാ പോളിനും ഭർത്താവ് ജഗത് ദേശായിയ്ക്കും ആൺകുഞ്ഞു പിറന്നു. ജഗത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
ജൂൺ 11നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞു പിറന്നിട്ട് ഒരാഴ്ചയായെങ്കിലും ആ സന്തോഷവാർത്ത സർപ്രൈസായി വയ്ക്കുകയായിരുന്നു അമലയും ജഗതും.
കുഞ്ഞിനേയും കൊണ്ട് വീട്ടിലെത്തിയ അമലയ്ക്കായി വലിയ സർപ്രൈസ് തന്നെ ഒരുക്കിയിരുന്നു. സ്പെഷൽ തീമിലുള്ള ഡെക്കറേഷനുകളും വീഡിയോയിൽ കാണാം
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group