കോഴിക്കോട്– ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലെ കോഴിക്കോട്ടെ പരിശീലന കേന്ദ്രത്തില്‍ ജൂലൈ ആരംഭിക്കുന്ന ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ് ഉണ്ടാവുക. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്.
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള 18 വയസ്സ് പൂര്‍ത്തിയായ ഉദ്യോഗാര്‍ഥികള്‍ വ്യക്തിഗത വിവരങ്ങള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 20ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷ ഫോം കോഴിക്കോട് പുതിയറയിലെ ഓഫീസില്‍ ലഭിക്കും. ഫോണ്ല:04952724610, 9446643499, 9846654930
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group