ന്യൂ ഡല്‍ഹി: സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക തീയതിയും സമയവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെയ് 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രാജ്യത്തുടനീളം 42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ആകാംക്ഷയോടെ ഫലം കാത്തിരിക്കുന്നത്്. cbseresults.nic.in, results.cbse.nic.in, cbse.gov.in, ഡിജി ലോക്കര്‍, ഉമാംഗ് ആപ്പ് എന്നിവയിലൂടെ ഫലങ്ങള്‍ ലഭ്യമാകും. വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കാതിരിക്കാനും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരാനും സിബിഎസ്ഇ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിച്ചു. ഫലം സുഗമമായി ലഭിക്കുന്നതിനായി സ്‌കൂളുകള്‍ക്ക് ഡിജി ലോക്കര്‍ ആക്‌സസ് കോഡുകള്‍ വിതരണം ചെയ്യാന്‍ ബോര്‍ഡ് തുടങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം 24.12 ലക്ഷം വിദ്യാര്‍ത്ഥികള്‍ 10-ാം ക്ലാസ് പരീക്ഷയും 17.88 ലക്ഷം പേര്‍ 12-ാം ക്ലാസ് പരീക്ഷയും എഴുതിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേതുപോലെ, ഈ വര്‍ഷവും ടോപ്പര്‍ പട്ടിക ഉണ്ടാകില്ല. മേഖലാടിസ്ഥാനത്തില്‍ ഫലങ്ങള്‍ പ്രഖ്യാപിക്കും. റോള്‍ നമ്പര്‍, ജനനത്തീയതി, ഡിജി ലോക്കര്‍ കോഡ് എന്നിവ തയ്യാറായി വയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫലം എങ്ങനെ പരിശോധിക്കാം: ലളിതമായ ഘട്ടങ്ങള്‍
സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം:
- ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക:
cbseresults.nic.in, results.cbse.nic.in, cbse.gov.in എന്നിവയിലേതെങ്കിലും തുറക്കുക. - ഹോംപേജില്‍ ‘CBSE Class 10 Result 2025’ അല്ലെങ്കില്‍ ‘CBSE Class 12 Result 2025’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, സെന്റര്‍ നമ്പര്‍, ജനനത്തീയതി എന്നിവ അഡ്മിറ്റ് കാര്‍ഡ് പ്രകാരം നല്‍കുക.
- ‘Submit’ അല്ലെങ്കില്‍ ‘Get Result’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ഫലം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, PDF ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
- ഡിജി ലോക്കര്‍ പ്ലാറ്റ്ഫോമിലോ ഉമാംഗ് ആപ്പിലോ ക്രെഡന്‍ഷ്യലുകളും സ്‌കൂള്‍ നല്‍കിയ ഡിജി ലോക്കര്‍ കോഡും ഉപയോഗിച്ച് ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റ് ലഭിക്കും.