ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമോ. കിക്കോഫിന് വിസിൽ മുഴങ്ങേണ്ട നേരമായിട്ടും ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറഷൻ പ്രസിഡന്റ് കല്യാൺ ചൗബെക്ക് പോലും ഈ ചോദ്യത്തിന് ഉത്തരമില്ല. എന്തുകൊണ്ട്?
ഓരോ സിറ്റിങിനും പത്തും പതിനഞ്ചും ലക്ഷം രൂപ വക്കീലന്മാർക്ക് കൊടുക്കുന്ന കൊട്ടക്കണക്കിന് കേസുകളാണ് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ തലയിലുള്ളത്. കോടികൾ മുടക്കി എഐഎഫ്എഫ് ഈ കേസുകൾ നടത്തുന്നത് ആരെ സംരക്ഷിക്കാൻ?
ഒരിക്കൽ ഏഷ്യൻ ചാമ്പ്യന്മാരായിരുന്ന ഇന്ത്യ ഇന്ന് ഏഷ്യൻ കപ്പിന്റെ യോഗ്യത റൗണ്ടിൽ പോലും തളർന്നു വീഴുന്നു. ഒന്നര കൊല്ലമായി ഒരു ജയം പോലും നേടാൻ ടീമിന് സാധിക്കാത്തത് എന്ത് കൊണ്ട്?
ചോദ്യങ്ങൾ നിരവധിയാണ്!
ഇന്ത്യൻ ഫുട്‌ബോളിലെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാണിച്ച് എഐഎഫ് എഫിന്റെ മീഡിയ തലവൻ സ്ഥാനം രാജിവെച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ജയ്ദീപ് ബസു എഴുതിയ പുസ്തകം ഹു സ്‌റ്റോള് മൈ ഫുഡ്‌ബോൾ? ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം പറയുന്നുണ്ട്.
ഇന്ത്യൻ ഫുട്‌ബോളിലെ അന്തർ നാടകങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.