ദുബൈ– ബഹിരാകാശരംഗത്ത് മുന്നേറ്റവുമായി യുഎഇ. 2025 ജനുവരിയിൽ വിക്ഷേപിച്ച എംബിഇസെഡ്, മാർച്ചിൽ വിക്ഷേപിച്ച ഇത്തിഹാദ്-സാറ്റ് എന്നീ ഉപഗ്രഹങ്ങൾ പകർത്തിയ ആദ്യ ചിത്രങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശകേന്ദ്രം പുറത്തുവിട്ടു. വ്യത്യസ്തമായ ഉപഗ്രഹങ്ങളാണെങ്കിലും ഏതാണ്ട് സമാനമായ സാങ്കേതികളവിദ്യകളാണ് രണ്ടിലും ഉപയോഗിക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരു നൽകിയ പേരു നൽകിയ എംബിഇസെഡ്-സാറ്റ് മേഖലയിലെ ഏറ്റവും നൂതനമായ ഒപ്റ്റിക്കൽ ഇമേജിങ് ഉപഗ്രഹമാണ്. എംസിആർസി കേന്ദ്രത്തിന്റെ ഇത്തിഹാദ്- സാറ്റ് ആദ്യത്തെ സിന്തറ്റിക് അപ്പേച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമാണ്.
എല്ലാ കാലാവസ്ഥയിലും വെളിച്ചെത്തിലും വിവരങ്ങൾ ശേഖരിക്കാൻ ഈ ഉപഗ്രഹങ്ങൾക്ക് സാധിക്കും. ഈ രണ്ട് സാങ്കേതികവിദ്യകളും സംയോജിപ്പിക്കുന്നതിലൂടെ ദുരന്ത നിവാരണം മുതൽ സ്മാർട്ട് കൃഷി, അടിസ്ഥാന സൗകര്യവികസനം വരെയുള്ള മേഖലകളിൽ വിവരശേഖരണത്തിന് മുതൽക്കൂട്ടാകും. 90 ശക്തമാനം മെക്കാനിക്കൽ ഘടനകളും യുഎഇയിലെ പ്രാദേശിക നിർമാതാക്കളാൽ നിർമിച്ച ഉപകരണം മുൻമോഡലുകളേക്കാൽ കൃത്യതയോടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ക്യാമറ, നാലുമടങ്ങ് വേഗത്തിലുള്ള ഡാറ്റ ട്രാൻസ്മിഷൻ, ചിത്രം പകർത്തി രണ്ടു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാനുള്ള ശേഷി എന്നിവ ഈ ഉപഗ്രഹത്തിന്റെ പ്രത്യേകതകളാണ്. പരിസ്ഥിതി മാറ്റങ്ങൾ നിരീക്ഷിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഇത് ഉപകരിക്കും.
നിർമിതബുദ്ധിയുടെ (എഐ) സഹായത്താലാണ് ഇത്തിഹാദ്-സാറ്റ് ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്നത്. ഇത് ഡേറ്റയുടെ കൃത്യതയും വേഗവും വർധിപ്പിക്കും. സമുദ്രഗതാഗതം, എണ്ണചോർച്ച കണ്ടെത്തൽ, പ്രകൃതിദുരന്ത നിരീക്ഷണം, കൃത്യമായ കൃഷിക്കുവേണ്ട പിന്തുണ നൽകൽ എന്നിവക്ക് ഈ വിവരങ്ങൾ അത്യാവശ്യമാണ്. ഇത്തിഹാദ്-സാറ്റും എംബിസെഡ്-സാറ്റും എടുത്ത അബുദാബിയുടെയും ദുബായിയുടെയും ആദ്യ സെറ്റ് ഫോട്ടോകൾ പുറത്ത് വിട്ടു.