Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ‘സത്യപ്രതിജ്ഞയിൽ ദൈവനാമമില്ല’; ലോകസഭയിൽ എത്തിയപ്പോൾ ഷാഫിക്ക് എന്തു പറ്റിയെന്ന് എ.കെ ബാലൻ

    ReporterBy Reporter08/07/2024 Edits Picks Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: വടകര എം.പിയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിലിനോട് ചോദ്യവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലൻ. നിയമസഭയിൽ മുമ്പ് രണ്ട് വട്ടവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഷാഫി പാർലമെന്റിൽ എത്തിയപ്പോൾ ദൃഢപ്രതിജ്ഞയാണ് ചെയ്തതെന്നും ഈ മാറ്റത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും എ.കെ.ബാലൻ ഫേസ്ബുക്കിൽ പോസ്റ്റിൽ ആവശ്യപ്പെട്ടു.
    സത്യപ്രതിജ്ഞ ചെയ്ത 99 കോൺഗ്രസ് എം.പിമാരിൽ ഷാഫി പറമ്പിൽ ഒഴികെ മറ്റെല്ലാവരും ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. മാറ്റത്തിന്റെ കാരണം അറിയാൻ ഷാഫിയെ വിളിച്ചെങ്കിലും കിട്ടിയില്ല. എന്തായാലും ഷാഫി കാണിച്ച ഈ സമീപനത്തെ സ്വാഗതം ചെയ്യുമ്പോഴും ഈ മാറ്റത്തിന്റെ കാരണം പൊതുസമൂഹത്തോട് വിശദീകരിക്കുന്നത് നന്നായിരിക്കുമെന്നും എ.കെ ബാലൻ ചൂണ്ടിക്കാട്ടി.

    എ.കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫേസ്ബുക്ക് പേജിൽ കുറച്ചു ദിവസങ്ങളായി ഞാൻ പോസ്റ്റുകൾ ഇടാറില്ല. ഈ കുറിപ്പ് ഇടാൻ നിർബന്ധിക്കപ്പെട്ടതാണ്. യഥാർത്ഥത്തിൽ പത്ര, ദൃശ്യമാധ്യമങ്ങളിൽ പ്രാധാന്യത്തോടു കൂടി വരേണ്ട ഒരു വാർത്ത എന്തുകൊണ്ട് തമസ്‌ക്കരിച്ചു എന്നറിയില്ല. കാര്യം ഇതാണ്; പാലക്കാട്ടുകാരനായ വടകര എംപി ശ്രീ. ഷാഫി പറമ്പിൽ ലോക്‌സഭയിൽ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. എന്തുകൊണ്ട് ഈ മാറ്റം ഉണ്ടായെന്ന് അദ്ദേഹത്തെ വിളിച്ചു ചോദിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ, കിട്ടിയില്ല. സത്യപ്രതിജ്ഞ ചെയ്ത 99 കോൺഗ്രസ് എംപിമാരിൽ എന്റെ അറിവിൽ പെട്ടിടത്തോളം ഷാഫി ഒഴികെ മറ്റെല്ലാവരും ദൈവനാമത്തിൽ ആണ് പ്രതിജ്ഞ എടുത്തത്. ഷാഫി ദൃഢ പ്രതിജ്ഞയും.

    കേരള നിയമസഭയിലെ രേഖകൾ പ്രകാരം അവിടെ രണ്ടുപ്രാവശ്യവും ദൈവനാമത്തിൽ ആണ് ഷാഫി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തുമ്പോൾ ഉണ്ടായ ഈ മാറ്റം കൗതുകത്തോടെയാണ് ശ്രദ്ധിച്ചത്. എന്താണ് ഈ മാറ്റത്തിന്റെ കാരണം? ദൃഢപ്രതിജ്ഞ എടുത്തത് ഒരു നല്ല കാര്യമെന്നാണ് വ്യക്തിപരമായി ഞാൻ കാണുന്നത്.

    നെഹ്‌റു ആദ്യം മുതൽ അവസാനം വരെ ദൃഢ പ്രതിജ്ഞയാണ് ചെയ്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കേരളത്തിലെ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആദ്യം ദൃഢപ്രതിജ്ഞയാണെടുത്തതെങ്കിലും പിന്നീട് മാറി. അതിന് അവരുടേതായ കാരണങ്ങളുണ്ട്. ഷാഫിക്ക് ഉണ്ടായ ഈ മാറ്റത്തിന്റെ കാരണമറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്.

    നോമ്പുകാലത്തായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം. നോമ്പുമെടുത്ത്, അഞ്ചു നേരം നിസ്‌കരിച്ച കറകളഞ്ഞ ഒരു വിശ്വാസിയാണ് ഷാഫി. അതായത്, ഈമാനുള്ള നല്ല മനുഷ്യൻ. ഖുറാനിൽ ഒരു വാചകമുണ്ട്. അത് പ്രവാചകൻ സൂചിപ്പിച്ചതാണ്. നിരീശ്വരവാദികളെ നിങ്ങൾക്ക് വിശ്വസിക്കാം; പക്ഷേ കപട വിശ്വാസികളെ വിശ്വസിക്കരുത്. അവരെ മുനാഫിക്കുകൾ എന്നാണ് വിളിക്കാറ്. ബി ജെ പി ഭരണത്തിൻ കീഴിൽ മതന്യൂനപക്ഷങ്ങളിൽ പെട്ട ചിലർ, ഭരണത്തലവന്മാർ ഉൾപ്പെടെ, ആർ എസ് എസിന്റെ വക്കാലത്ത് പിടിക്കാൻ നിർബന്ധിക്കപ്പെടുന്ന കാലമാണിത്. സന്ദർഭവശാൽ ഇക്കാര്യങ്ങൾ ഒന്ന് സൂചിപ്പിക്കുന്നുവെന്നു മാത്രം.

    എന്തായാലും ഷാഫി കാട്ടിയിട്ടുള്ള ഈ സമീപനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ മാറ്റത്തിന്റെ കാരണം പൊതുസമൂഹത്തോട് ഒന്ന് വിശദീകരിക്കുന്നത് നന്നായിരിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AK Balan oath in loksabha Shafi Parambil
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.