അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉച്ചകോടിക്ക് ശേഷം, പുടിന്‍ യഥാര്‍ത്ഥത്തില്‍ അലാസ്‌കയില്‍ എത്തിയില്ലെന്നും, പകരം ഒരു ഡബിളിനെ (body double) അയച്ചുവെന്നും ആരോപിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അലാസ്‌കയിലെ പുടിന്റെ മുഖഭാവങ്ങള്‍, നടത്തം, പെരുമാറ്റം എന്നിവയിലെ വ്യത്യാസങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ഉത്ഭവം.
Anyone that still doesn't understand that this is Putin's most expendable double is a moron.pic.twitter.com/e64a5ePXdG
— Jay in Kyiv (@JayinKyiv) August 15, 2025
എക്‌സില്‍, പല ഉപയോക്താക്കളും പുടിന്റെ ‘അസാധാരണമായ’ മുഖഭാവങ്ങള്‍ ചൂണ്ടിക്കാട്ടി, ഇത് യഥാര്‍ത്ഥ പുടിനല്ലെന്ന് വാദിച്ചു. പുടിന്റെ നെറ്റിയിലെ ചുളിവുകള്‍ ഇല്ലാത്തതിനെ ചൂണ്ടിക്കാട്ടിയും ഡബിള്‍ ആണെന്ന് ആരോപിച്ചു.
ചിലര്‍, പുടിന്റെ പ്രത്യേക ‘ഗണ്‍സ്ലിംഗര്‍ ഗെയ്റ്റ്’ (gunslinger gait- ഒരു കൈ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുകയും മറ്റേ കൈ സ്വാഭാവികമായി ആടുകയും ചെയ്യുന്ന നടത്തം)-അലാസ്‌കയില്‍ കാണപ്പെട്ടില്ലെന്ന് വാദിച്ചു. ഈ നടത്തം, പുടിന്റെ കെജിബി പരിശീലനത്തിന്റെ ഫലമാണെന്ന് ന്യൂറോളജിസ്റ്റുകള്‍ വിശദീകരിക്കുന്നു.
2000-കളുടെ തുടക്കത്തില്‍ ഭീകരവാദത്തിനെതിരായ പോരാട്ട കാലത്ത് ബോഡി ഡബിള്‍ ഉപയോഗിക്കാനുള്ള ആശയം ഉയര്‍ന്നുവന്നെങ്കിലും, താന്‍ നിരസിച്ചു എന്ന് പുടിന്‍ വ്യക്തമാക്കിയിരുന്നു.
Its literally not even the real Putin. They didnt even send the good double, they sent "Jovial Putin", the expendable one that usually just makes minor public appearances and went to visit Kim in NK. Look at that hairline and those cheek fillers, jfc… pic.twitter.com/27lDBsbLqA
— Nostramanus 🐦⬛ (@fridolinmozart) August 15, 2025
വിദഗ്ധരുടെ വിലയിരുത്തല്‍
ബോഡി ലാംഗ്വേജ് വിദഗ്ധയായ ഇന്‍ബാല്‍ ഹോനിഗ്മാന്‍, പുടിന്റെ ‘തിരിച്ചറിയാവുന്ന അടയാളങ്ങള്‍’ ഉള്ളതിനാല്‍, അലാസ്‌കയില്‍ എത്തിയത് യഥാര്‍ത്ഥ പുടിനാണെന്ന് സ്ഥിരീകരിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ചലനങ്ങള്‍ കുറച്ച് മന്ദഗതിയിലാണെന്ന് സൂചിപ്പിച്ചു,
നിലവില്‍, പുടിന്‍ ഒരു ഡബിളിനെ അലാസ്‌കയിലേക്ക് അയച്ചുവെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ലഭ്യമല്ല. ഈ ആരോപണങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നെറ്റിയിലെ ചുളിവുകള്‍, അമിതമായ പുഞ്ചിരി,അസാധാരണമായ ഊര്‍ജ്ജം എന്നിങ്ങനെയുള്ള വാദങ്ങള്‍ വ്യക്തിപരമായ നിരീക്ഷണങ്ങളാണ്.
ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാനായിരുന്നു അലാസ്ക ഉച്ചകോടി സംഘടിപ്പിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.