കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പ്രാദേശിക വിപണിയില്‍ കോടിക്കണക്കിന് കുവൈത്തി ദീനാര്‍ വിലമതിക്കുന്ന വന്‍ മയക്കുമരുന്ന് ശേഖരങ്ങള്‍ കൈവശം വെച്ച കുവൈത്തി പൗരന്മാര്‍, അറബ്, ഏഷ്യന്‍ വംശജര്‍, ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ടവര്‍ എന്നിവരുള്‍പ്പെടെ 31 പ്രതികളെ അറസ്റ്റ് ചെയ്തു.
അതിജീവനത്തിനായി പൊരുതുന്ന ഗാസയിലെ അനേകായിരം പേർക്ക് അത്യാഹിത ചികിത്സ നൽകാൻ കഠിന പ്രയത്നം നടത്തിയിരുന്ന ഡോ.ഹുസാം അബു സഫിയയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽ ജസീറ 360 ചാനലിൽ ഇന്ന് പ്രദർശിപ്പിക്കും