റാമല്ല – ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫലസ്തീന് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. വിദേശ മന്ത്രിയായി ഫര്സീന് ഒഹാനസ് ഫാര്താന് അഗബകിയാനെയും ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രിയായി സ്റ്റീഫന്‍ ആന്റണ്‍ സലാമയെയും നിയമിച്ചു. ഫര്സീന് ഒഹാനസ് ഫാര്താന് അഗബകിയാന് വിദേശകാര്യ, പ്രവാസി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഫര്‍സീനെ നിയമിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയാണ് ഫലസ്തീന് ഗവണ്മെന്റില് വിദേശ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group