ആലപ്പുഴ: 70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് രാവിലെ 10.15-ന് സിനിമാതാരം കുഞ്ചാക്കോ ബോബന്‍ നിര്‍വഹിക്കും. കളക്ട്രേറ്റിലെ ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് വിനോദ് രാജ് അധ്യക്ഷനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയാകും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സബ് കളക്ടര്‍ സമീര്‍ കിഷന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി. സജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group