Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് തീര്‍ഥാടകസംഘം പുണ്യഭൂമിയിലെത്തി
    • ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    • മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    • ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    • മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ഇതിഹാസ താരം തോമസ് മുള്ളർ ബയേണിൽ നിന്ന് പടിയിറങ്ങുന്നു

    ഇസ്ഹാഖ് നരിപ്പറ്റBy ഇസ്ഹാഖ് നരിപ്പറ്റ05/04/2025 Edits Picks Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ്യൂണിക്ക്: അടുത്ത സീസണിലേക്ക് കരാർ പുതുക്കാൻ ബയേൺ മ്യൂണിക്ക് തയാറാകാത്തതിനാൽ ഈ സീസണോടെ ക്ലബ്ബ് വിടുന്നതായി ഇതിഹാസ താരം തോമസ് മുള്ളർ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെയാണ് 25 വർഷത്തിനൊടുവിൽ ബയേണിൽ നിന്ന് പടിയിറങ്ങുന്നതായി താരം വ്യക്തമാക്കിയത്. ബയേണിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിരീടം നേടി ക്ലബ്ബ് വിടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    ‘കഴിഞ്ഞ ദിവസങ്ങളിൽ എന്റെ വ്യക്തിത്വത്തെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ആ അവ്യക്തതകൾക്ക് വ്യക്തത നൽകാനാണ് ഈ കത്തിലൂടെ ഞാൻ ആഗ്രഹിക്കുന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷവും, എന്റെ കളിസമയം എത്രയായാലും, മൈതാനത്ത് സഹതാരങ്ങളോടൊപ്പം നമ്മുടെ നിറങ്ങൾക്കു വേണ്ടി ഒരുമിച്ച് പോരാടുന്നതിൽ ഞാൻ ഏറെ സന്തോഷം കണ്ടെത്തുന്നു. അടുത്ത വർഷവും ഈ റോളിൽ തുടരണം എന്നായിരുന്നു ആഗ്രഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, അടുത്ത സീസണിലേക്ക് എനിക്ക് പുതിയ കരാർ നൽകാൻ ചർച്ചകൾ നടത്തേണ്ടതില്ലെന്ന് ക്ലബ്ബ് ബോധപൂർവം തീരുമാനിക്കുകയാണുണ്ടായത്. അതെന്റെ വ്യക്തിപരമായ ഇഷ്ടത്തിന് എതിരാണെങ്കിലും ക്ലബ്ബ് അതിന്റെ ബോധ്യങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. ബോർഡും സൂപ്പർവൈസറി ബോർഡും ഈ തീരുമാനമെടുത്തത് ചിന്തിക്കാതെയല്ലെന്ന് എനിക്കുറപ്പുണ്ട്. അതിനാൽ ഞാൻ ഈ നടപടിയെ മാനിക്കുന്നു.

    കഴിഞ്ഞ ആഴ്ചകളിലും മാസങ്ങളിലും പൊതുസമൂഹത്തിലുണ്ടായ ആശയക്കുഴപ്പം ഞാൻ ആഗ്രഹിച്ചതായിരുന്നില്ല എന്നത് സത്യമാണ്. എന്നാൽ, ഇത് എന്നും എന്റെ ഫുട്‌ബോളിനൊപ്പമുണ്ടായിരുന്നു. അതൊരിക്കലും പൂർണതയുള്ളതായിരുന്നില്ല, എങ്കിലും എല്ലായ്‌പോഴും മുന്നോട്ട് നോക്കി അടുത്ത നീക്കത്തിനു വേണ്ടി ഞാൻ ശ്രമിച്ചു. ഒരു മിസ്പാസ് സംഭവിച്ചാൽ, ടീം ഒത്തൊരുമിച്ച് പന്ത് തിരിച്ചുപിടിക്കേണ്ടത് പ്രധാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന സംസാരങ്ങളിലൂടെ ഞങ്ങൾ അതാണ് നേടിയെടുത്തത്.

    ബയേണിൽ ഞാൻ ചെലവഴിച്ച ദീർഘവർഷങ്ങൾ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു. 25 അവിശ്വസനീയമായ വർഷങ്ങൾ എന്റെ ഹൃദയത്തിന്റെ ക്ലബ്ബിനായി ചെലവഴിച്ചു. അതിൽ അതീവമായ സന്തോഷമുണ്ട്. ഒരുപാട് മനോഹരമായ നിമിഷങ്ങൾ ഒരുമിച്ച് പങ്കിട്ട ഈ ക്ലബ്ബിനോട് ഞാനും എന്നും കടപ്പെട്ടിരിക്കും.

    ഇനി ഈ സീസണിലെ കായിക ലക്ഷ്യങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. മെയ് അവസാനത്തിൽ നമ്മുടെ തട്ടകത്തിൽ നടക്കുന്ന ഫൈനലിൽ എത്തുക എന്നതും ചാമ്പ്യൻസ് ബൗൾ വീട്ടിലെത്തിക്കുക എന്നതും സ്വപ്‌നതുല്യമായിരിക്കും. അതിനുവേണ്ടി ഞാൻ എന്തും നൽകും.

    ഇതുവരെയുള്ള എല്ലാത്തിനും, ഇനി വരാനിരിക്കുന്ന എല്ലാത്തിനും നന്ദി….’
    എന്നാണ് സോഷ്യൽ മീഡിയ കുറിപ്പിൽ താരം എഴുതിയത്.

    2000-ൽ ബയേണിന്റെ അക്കാദമിയിൽ ചേർന്ന മുള്ളർ 2008-ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ബയേണിനു വേണ്ടി 710-ലേറെ പ്രൊഫഷണൽ മത്സരങ്ങളിൽ കളിച്ച് റെക്കോർഡിട്ടു. ബുണ്ടസ് ലീഗയിൽ 150 അടക്കം 245 ഗോളുകൾ ക്ലബ്ബിനു വേണ്ടി നേടി. 2009-10 സീസണിലും 2012-13 മുതൽ 2022-23 വരെയും ബുണ്ടസ് ലിഗ കിരീടം നേടിയ സംഘത്തിൽ അംഗമായി. രണ്ടു വീതം യുവേഫ ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകപ്പും യുവേഫ സൂപ്പർ കപ്പും നേടി. ബയേൺ കുപ്പായത്തിൽ 32 കിരീടങ്ങൾ നേടിയ താരം, ഈ നേട്ടത്തിൽ മറ്റാരേക്കാളും മുന്നിലാണ്. 16 ബുണ്ടസ് ലിഗ സീസണുകളിൽ തുടർച്ചയായി ഗോൾനേടിയ റെക്കോർഡും സ്വന്തമായുണ്ട്.

    ബയേണിൽ നിന്ന് പടിയിറങ്ങുന്ന കാര്യം വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നു വിരമിക്കുമെന്ന സൂചനകൾ മുള്ളറുടെ സന്ദേശത്തിൽ ഇല്ല. സൗദി അറേബ്യയിൽ നിന്നും അമേരിക്കൻ ലീഗിൽ നിന്നും താരത്തിന് ക്ഷണമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Champions League 2024-25 Thomas muller
    Latest News
    കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് തീര്‍ഥാടകസംഘം പുണ്യഭൂമിയിലെത്തി
    14/05/2025
    ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    14/05/2025
    മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    14/05/2025
    ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    14/05/2025
    മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.