കുവൈത്ത് സിറ്റി: സ്വവർഗാനുരാഗികൾക്കെതിരായ നിലപാടുകൾ മൂലം പ്രമുഖ കുവൈത്തി പ്രബോധകൻ ഉസ്മാൻ അൽഖമീസിന് ബ്രിട്ടനിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി.
ഇക്കാര്യം ബ്രിട്ടീഷ് അധികൃതർ ഉസ്മാൻ അൽഖമീസിനെ ഔദ്യോഗികമായി അറിയിച്ചു. സ്വവർഗരതി നിഷിദ്ധമാണെന്ന് പ്രസംഗിക്കുന്നതാണ് ഉസ്മാൻ അൽഖമീസിനെതിരായ വിലക്കിന് കാരണമെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group