കുവൈത്ത് സിറ്റി – ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സമാനമായ ഡിജിറ്റല്‍ രീതികളിലൂടെയോ ഇ-സിഗരറ്റുകളും ബന്ധപ്പെട്ട ഉപകരണങ്ങളും ഉള്‍പ്പെടെ എല്ലാത്തരം പുകയിലയുടെയും സിഗരറ്റുകളുടെയും വില്‍പ്പന നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് ഇതിനകം നടപ്പാക്കിയ നിയമങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്ന വിധത്തില്‍, ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പ്പന വ്യവസ്ഥാപിതമാക്കാനും പരിമിതപ്പെടുത്താനുമുള്ള ചട്ടക്കൂടിനുള്ളിലാണ് പുതിയ നടപടിയെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഒന്നോ അതിലധികമോ ശിക്ഷകള്‍ ബാധകമാക്കും. നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന് മുന്നറിയിപ്പ് നല്‍കുക, താല്‍ക്കാലികമായി അടച്ചുപൂട്ടുക, ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കുക എന്നിവ ശിക്ഷകളില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



