ജിദ്ദ– അറിവും ആത്മവിശ്വാസവും പകർന്നു നൽകി ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച തംകീൻ പഠന ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് ഡയറക്ടറും സെൻ്റർ വൈസ് പ്രസിഡൻ്റുമായ ഹംസ നിലമ്പൂരിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിലെ വിവിധ സെഷനുകൾ പ്രവർത്തകരിൽ ആത്മീയ ഉണർവിനും നേതൃത്വബോധം വളർത്തുന്നതിനും പ്രാധാന്യം നൽകുന്നതായിരുന്നു.
മനുഷ്യ ജീവിതത്തിലെ ഓരോ നിമിഷവും, ദൈവാനുഗ്രഹങ്ങളുടെ സ്മരണയോടെ നന്ദിയുള്ളവരായി ജീവിക്കുകയാണ് സത്യവിശ്വാസിയുടെ ബാധ്യത എന്നും തബ്സ്വിറ’ സെഷനിൽ സംസാരിച്ചുകൊണ്ട് സെൻ്റർ പ്രബോധകൻ മുസ്‌തഫ മൗലവി നിലമ്പൂർ പറഞ്ഞു.
മനസ്സില്‍ ആദര്‍ശം ഉറപ്പിച്ചുനിര്‍ത്തുന്നതിനും, അതുമുഖേന ബുദ്ധിക്ക് ഉള്‍ക്കാഴ്ചയും ഹൃദയത്തിന് ചൈതന്യവും ഉണ്ടാകുന്നതിനും ചരിത്രകഥനം ഉപകരിക്കുന്നു. ‘ഖുർആനിൻ്റെ കഥാകഥനം’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഐവൊ ജനറൽ സെക്രട്ടറി ഫെബീല നവാസ് വിശദീകരിച്ചു.


‘ടിപ്സ് ആൻഡ് ട്രിക്‌സ്’ എന്ന സെഷനിൽ ഇസ്ലാഹി സെൻ്റർ ജനറൽ സെക്രട്ടറി ഷക്കീൽ ബാബു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുടെ സാധ്യതകൾ പരിചയപ്പെടുത്തി. നോട്ട്ബുക്ക് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളിലൂടെ പഠന പ്രക്രിയയെ എങ്ങിനെ എളുപ്പമാക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു. ഡോക്യുമെൻ്റ് സംഗ്രഹം, മൈൻഡ് മാപ്പ്, ഫ്ലാഷ് കാർഡ്, ഓഡിയോ തുടങ്ങി നോട്ട്ബുക്ക് എൽ.എം നൽകുന്ന പ്രധാന ഫീച്ചറുകളിൽ പ്രായോഗിക പരിശീലനം നൽകി. ജാസിം അജ്മൽ ക്യാമ്പ് അവലോകനം നടത്തി.



