തെഹ്റാൻ – ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും സംഘവും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്നാണ് അപകടത്തിൽ പെട്ടത്. എമർജൻസി ലാന്റിംഗിന് ശ്രമിച്ച ഹെലികോപ്റ്റർ തകരുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്. കിഴക്കൻ അസർബൈജാനിലാണ് അപകടമുണ്ടായത്.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം.
ഇന്നലെ വനപ്രദേശത്താണ് ദുരന്തമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് അസർബൈജാനിൽ ഡാം ഉദ്ഘാടനം ചെയ്തു തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group