തെഹ്‌റാന്‍- അമേരിക്ക ഇറാനെ ആക്രമിക്കുകയാണെങ്കില്‍ ഇറാന്‍ ദുബൈയിലെ 5 പ്രധാനകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് മുന്‍കൂറായി വ്യക്തമാക്കിയ ഇറാനിയന്‍ ടിവി പണ്ഡിറ്റ് മുസ്തഫ ഖൊഷേഷെസമിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു.
അമേരിക്കയുടെ പങ്കാളിത്തമുള്ള പ്രധാന കേന്ദ്രങ്ങള്‍ എന്ന നിലയിലാണ് ഇവ ലക്ഷ്യമിടുന്നതെന്നും ഒഫൂഖ് ടിവി സ്റ്റേഷനുമായി സംസാരിക്കവെ മൂന്നാഴ്ച മുമ്പ് അദ്ദേഹം വെളിപ്പെടുത്തി. ഫെബ്രുവരി 3-ന് ഇറാന്‍ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് തങ്ങളുടെ ഇന്‍സ്റ്റ ഉള്‍പ്പെടെ സമൂഹ മാധ്യമ പേജില്‍ ടെക്സ്റ്റ് തര്‍ജ്ജമയോടെ മുസ്തഫയുടെ ഈ വീഡിയോ പുറത്തുവിട്ടിരുന്നു. ദുബൈ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍, ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ദുബൈ ഇന്‍ര്‍നെറ്റ് സിറ്റി, ദുബൈ സിലിക്കോണ്‍ ഒയാസിസ്, ജബല്‍ അലി ഫ്രീസോണ്‍ എന്നീ കേന്ദ്രങ്ങളാണ് ഇറാന്‍ ആക്രമിക്കുകയെന്ന് മുസ്തഫ വ്യക്തമാക്കുകയുണ്ടായി.
https://www.instagram.com/reel/DUThtFfAgVm/?igsh=MWtjMGQ1YXdvdHlhദുബൈ എയര്‍പോര്‍ട്ടും ജബല്‍ അലി ഫ്രീ സോണും ഇതിനകം ആക്രമണം നേരിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് മുസ്തഫ ഖൊഷേഷെസമിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ”അദ്ദേഹം പറഞ്ഞത് സത്യമാവുകയാണ്. ദുബൈയിലിപ്പോള്‍ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു.” -ഇറാനിയന്‍ ഇന്‍ര്‍നാഷണല്‍ ഫെബ്രുവരി 3-ന് ഇന്‍സ്റ്റയില്‍ പ്രസിദ്ധീകരിച്ച വീഡിയോക്ക് താഴെ കമന്റ് ബോക്‌സില്‍ ഇന്ന് ഒരാളുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. ‘വരുന്ന വാര്‍ത്തകള്‍ പ്രകാരം ഇത് ശരിയാണെന്ന് തോന്നുന്നു’- മറ്റൊരാള്‍ എഴുതി. ഇത്തരം വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇത് സംബന്ധിച്ച് വരുന്നത്.



