തെഹ്‌റാന്‍ – അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 നു നേരെ ഇറാന്റെ ഞെട്ടിക്കുന്ന ആക്രമണം. ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ പറക്കുന്നതിനിടെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് യുദ്ധവിമാനത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ചു. വ്യോമാക്രമണം സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണിക്കുന്നു. പക്ഷേ വിമാനം തകര്‍ന്നുവീഴുന്നതോ അതിന്റെ അവശിഷ്ടങ്ങളോ വ്യക്തമായി കാണിക്കുന്നില്ല.
യുദ്ധവിമാനത്തിനു നേരെ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിയാമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. എഫ്-35 മേഖലയിലെ യു.എസ് വ്യോമതാവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയെന്നും പൈലറ്റിന്റെ ആരോഗ്യനില ഭദ്രമാണെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. വിമാനത്തിനു നേരെ ഇറാന്‍ വെടിവെപ്പ് നടത്തിയതായി കരുതുന്നതായി രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിനുശേഷം വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മധ്യ ഇറാനില്‍ വെച്ച് യു.എസ് എഫ്-35 യുദ്ധവിമാനത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ വ്യോമ പ്രതിരോധ സേനയായ ഖാതം അല്‍അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു. യുദ്ധവിമാനത്തിന് കാര്യമായ കേടുപാടുകളണ്ടായി. വിമാനം തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്. വിമാനത്തിന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഇറാന്‍ വ്യോമ പ്രതിരോധ സേന ഇതിനകം 125 ലധികം ഡ്രോണുകള്‍ വെടിവെച്ചിട്ടിട്ടുണ്ടെന്നും ഇത് ഇറാന്‍ വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നതായും ഖാതം അല്‍അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് ഇബ്രാഹിം സുല്‍ഫുഖാരി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ്. പരമ്പരാഗത റഡാര്‍ സംവിധാനങ്ങളിലെ ദൃശ്യപരത കുറക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യകള്‍ ഇതില്‍ ഉപയോഗിക്കുന്നു. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുന്ന സങ്കീര്‍ണ്ണമായ സെന്‍സര്‍ സംവിധാനങ്ങളും ഇതില്‍ ഉണ്ട്. വ്യോമ പോരാട്ടം, കര ലക്ഷ്യങ്ങള്‍ക്കെതിരായ കൃത്യമായ ആക്രമണങ്ങള്‍, ഇന്റലിജന്‍സ് ശേഖരണം എന്നിവയുള്‍പ്പെടെ ഒന്നിലധികം ദൗത്യങ്ങള്‍ നടത്താനുള്ള കഴിവാണ് ഈ വിമാനത്തെ വ്യത്യസ്തമാക്കുന്നത്. സ്റ്റെല്‍ത്ത് കഴിവുകള്‍ നിലനിര്‍ത്തുന്നതിന് വിമാനത്തിനകത്ത് ആയുധങ്ങള്‍ വഹിക്കാനും ഇതിന് കഴിയും. ഈ സവിശേഷതകള്‍ യു.എസ് സൈനിക തന്ത്രത്തിന്റെ ഒരു മൂലക്കല്ലാക്കി എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റിനെ മാറ്റുന്നു.
🚨 عاجل
— عشاق عالم الطيران (@AviationWG) March 19, 2026
إيران تدّعي إصابة مقاتلة F-35..
الحرس الثوري الإيراني يعلن عن إصابة مقاتلة أمريكية من طراز F-35 بواسطة صاروخ أرض جو.
CNN ذكرت أن مقاتلة من نفس الطراز تمكنت من الهبوط اضطراريًا في أحد المطارات في الشرق الأوسط بعد تعرضها لإصابة بواسطة دفاعات جوية.
حتى الآن لم يصدر أي… pic.twitter.com/6T6xusrO56



