ന്യൂഡൽഹി– മണിപ്പൂരിൽ അനധികൃത കുടിയേറ്റവും ലഹരിക്കടത്തും ഗുരുതര പ്രശ്‌നങ്ങളാകുന്നതായി കോൺഗ്രസ് എംപി ശശി തരൂർ. ലോക്‌സഭയിൽ സംസാരിക്കുമ്പോഴാണ് മണിപ്പൂരിലെ സുരക്ഷാപ്രശ്‌നങ്ങൾ അധികാരികൾ ഗൗരവമായി കൈകാര്യം ചെയ്യണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചത്.
മണിപ്പൂരിൽ കഴിഞ്ഞ കുറേകാലമായി കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 2023 മെയ് മുതൽ ഭൂമിയുടെ അവകാശം, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തുടങ്ങിയ ആക്രമണത്തിൽ 250 ലധികം പേർ മരണപ്പെടുകയും 50,000 ത്തോളം പേരെ കുടിയിറക്കപ്പെടുകയും ചെയ്തു.
അനധികൃത കുടിയേറ്റം ജനങ്ങൾക്കിടയിൽ ഭിന്നത വർദ്ദിപ്പിക്കുന്നു. മണിപ്പൂരിലെ ജനങ്ങൾ ഇപ്പോഴും സംഘർഷകരമായ അവസ്ഥയിലാണെന്നും അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തലും ഈ പ്രതിസന്ധിയെ വശളാക്കുന്നു. ഈ പ്രശ്നങ്ങളെ നേരിടാൻ കേന്ദ്രം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ധേഹം വ്യക്തമാക്കി.
പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയതിനെ വിമർശിച്ച തരൂർ, അത് ജനങ്ങളിലെ വിശ്വാസം വീണ്ടെടുക്കുന്നതിനു പകരം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആശങ്കകൾ ഒഴിവാക്കുന്ന നടപടികളാണ് വേണ്ടതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്ക് തിരിച്ചടിയാകുന്ന ഈ പ്രശ്‌നങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.