ജിദ്ദ – സൗദി പോര്‍ട്ട്‌സ് അതോറിറ്റി മേല്‍നോട്ടം വഹിക്കുന്ന സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ഒമ്പതര ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ ഓഗസ്റ്റില്‍ 7,50,634 കണ്ടെയ്‌നറുകളാണ് തുറമുഖങ്ങളില്‍ കൈകാര്യം ചെയ്തിരുന്നു. എന്നാൽ 2024 ഓഗസ്റ്റില്‍ 6,85,414 കണ്ടെയ്‌നറുകൾ മാത്രമാണ് തുറമഖങ്ങളില്‍ കൈകാര്യം ചെയ്തിരുന്നത്.
ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്നറുകള്‍ 14.68 ശതമാനം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സൗദി തുറമുഖങ്ങളില്‍ 1,65,161 ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തിരുന്നെങ്കിൽ ഈ വർഷം 1,89,407 ആയി ഉയർന്നു. കയറ്റുമതി ചെയ്ത കണ്ടെയ്നറുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 7.95 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2,58,955 കണ്ടെയ്‌നറുകളിൽ നിന്ന് 2,79,550 കണ്ടെയ്‌നറുകളാണ് സൗദി തുറമുഖങ്ങള്‍ വഴി വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഇറക്കുമതി ചെയ്ത കണ്ടെയ്നറുകളിൽ 7.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 2,81,677 ആയി. കഴിഞ്ഞ കൊല്ലം ഓഗസ്റ്റില്‍ ഇറക്കുമതി ചെയ്തിരുന്നത് 2,61,298 കണ്ടെയ്‌നറുകളാണ്.
കപ്പല്‍ സര്‍വീസുകള്‍ 13.16 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ മാസം തുറമുഖങ്ങളില്‍ 1,118 കപ്പല്‍ സര്‍വീസുകള്‍ നടന്നിരുന്നു. കഴിഞ്ഞ വർഷം 988 കപ്പല്‍ സര്‍വീസുകളാണ് നടന്നത്. യാത്രക്കാരുടെ എണ്ണത്തിൽ 70.10 ശതമാനം വർദ്ധനവുണ്ടായി. 2024 ഓഗസ്റ്റില്‍ തുറമുഖങ്ങളില്‍ 50,345 യാത്രക്കാരിൽ നിന്നാണ് 85,636 ആയി ഉയർന്നത്.
അതു പോലെ തന്നെ വാഹനങ്ങളുടെ കയറ്റുമതി (4.27 ശതമാനം), കന്നുകാലി ഇറക്കുമതി ( 17.16 ശതമാനം ) തുടങ്ങിയവയിലെല്ലാം വളര്‍ച്ച രേഖപ്പെടുത്തി. എന്നാൽ ജനറല്‍, ബള്‍ക്ക് കാര്‍ഗോ 12.44 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂലൈ മാസത്തിലും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
ദേശീയ ഗതാഗതം, ലോജിസ്റ്റിക്‌സ് സര്‍വീസ് എന്നിവയിലെല്ലാെം സൗദി തുറമുഖങ്ങളുടെ മെച്ചപ്പെട്ട പ്രകടനം, വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിലും സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട മേഖലകളെ ഉത്തേജിപ്പിക്കുന്നതിലും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള വിതരണ ശൃംഖലകളെ പിന്തുണക്കുന്നതിലുമെല്ലാം ഈ കണക്കുകള്‍ കാണിക്കുന്നു.