മ്യുണിക്ക്: ചാംപ്യന്‍സ് ലീഗിലെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആയി ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍: ചാംപ്യന്‍സ് ലീഗില്‍ ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗരിബിനെതിരായ മല്‍സരത്തിലാണ് ബയേണ്‍ മ്യുണിക്ക് താരമായ കെയ്ന്‍ റെക്കോഡ് നേടിയത്. സെഗരിബിനെതിരേ ഹാരി കെയ്ന്‍ നാല് ഗോള്‍ നേടിയതോടെയാണ് പുതിയ റെക്കോഡ്.ചാംപ്യന്‍സ് ലീഗില്‍ കെയ്‌നിന് ഇതോടെ 33 ഗോളായി. മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണിയ്ക്കായിരുന്നു കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ്. താരം ചാംപ്യന്‍സ് ലീഗില്‍ 30 ഗോളുകള്‍ നേടിയിരുന്നു.
19, 57, 73, 78 മിനിറ്റുകളിലായിരുന്നു കെയ്ന്‍ ഗോള്‍ നേടിയത്.സെഗരിബിനെതിരേ 9-2ന്റെ ജയമാണ് ബയേണ്‍ നേടിയത്. ചാംപ്യന്‍സ് ലീഗില്‍ ഒമ്പത് ഗോള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ന് ബയേണ്‍ സ്വന്തമാക്കി. ഫ്രഞ്ച് താരം ഒലിസെ ബയേണിനായി ഇരട്ട ഗോള്‍ നേടി. റാഫേല്‍ ഗുരേരോ, സാനെ, ഗൊരറ്റ്‌സക്കെ എന്നിവരും ബയേണിനായി വലകുലുക്കി.
ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ യുവന്റസ് പിഎസ് വിയെ 3-ന് പരാജയപ്പെടുത്തി. ആസ്റ്റണ്‍ വില്ല യങ് ബോയിസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി. കരുത്തരായ ലിവര്‍പൂള്‍ എസി മിലാനെ 3-1ന് തോല്‍പ്പിച്ചു. ലിലെയെ സ്‌പോര്‍ട്ടിങ് സിപി എതിരില്ലാത്ത രണ്ട് ഗോളിനും വീഴ്ത്തി.