അബുദാബി – യു.എ.ഇയിലെ ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഇന്ന് രാവിലെ വ്യോമ പ്രതിരോധ സേന ഒരു ഡ്രോണ്‍ വിജയകരമായി തടഞ്ഞതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ പതിച്ച് തീപ്പിടുത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും തീ പൂര്‍ണ്ണമായും അണച്ചതായും പ്രദേശത്ത് സാധാരണ നിലയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും ഫുജൈറ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



