കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരില് പണികഴിപ്പിച്ച ദാറുല്‍ഹുദാ ഗേള്‍സ് ക്യാമ്പസിന്റെ ഉദ്ഘാടനകര്‍മ്മം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അഡ്വ. ഹാരിസ് ബീരാന് എം.പി ക്യാമ്പസിലെ അല്‍ഹുദാ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി.
കൊല്‍ക്കത്ത ആലിയ സര്‍വകലാശാല വി.സി ഡോ. റഫീഖുല്‍ ഇസ്്ലാം, പശ്ചിമ ബംഗാള്‍ മൈനോരിറ്റി കമ്മീഷന് ചെയര്മാന് ജനാബ് അഹ്മദ് ഹസന്, പശ്ചിമ ബംഗാള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് മെമ്പര്‍ സാബിര്‍ സിദ്ധാര്‍ഥ ഗഫ്ഫാര്‍, അലിഗഢ് മുര്‍ഷിദാബാദ് സെന്റര്‍ ഡയറക്ടര്‍ മഹ്ബൂബ് സാഹിബ്, ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, ഖുര്‍ഥുബ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസ് സ്ഥാപകനും രസതന്ത്ര ശാസ്ത്രജ്ഞനുമായ ഡോ. മുന്കിര് ഹുസൈന് സാഹിബിന്റെ ജീവചരിത്ര ഗ്രന്ഥം വേദിയില്‍ വെച്ച് പ്രകാശിതമായി. പുസ്തകത്തിന്റെ ബംഗ്ലാ പതിപ്പ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്‍.സി റഷീദ് ഹാജിക്ക് നല്‍കിയും മലയാളം പതിപ്പ് താപ്പി അബ്ദുല്ലക്കുട്ടി ഹാജിക്ക് നല്‍കിയും പ്രകാശനം ചെയ്തു. ബംഗാള്‍ കാമ്പസ് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു നാഫിഅ് ഹുദവി നന്ദി ഭാഷണം നടത്തി. 2012 മുതല്‍ പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയില്‍ ദാറുല്‍ഹുദായുടെ രണ്ടാമത് ഓഫ് ക്യാമ്പസ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. 2019 മുതല്‍ പെണ്‍കുട്ടികള്‍ക്കായി ക്യാമ്പസിനടുത്ത് തന്നെ ഒരു ഡേ സ്കൂള്‍ ആരംഭിച്ചിരുന്നു. നിലവില്‍ 160 ലേറെ വിദ്യാര്‍ഥിനികള്‍ അവിടെ പഠനം നടത്തുന്നുണ്ട്.
2022 ഫെബ്രുവരി 18 നാണ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ റസിഡന്‍ഷ്യല്‍ സ്ഥാപനത്തിനുള്ള ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്. എട്ടു വര്‍ഷത്തെ മത ഭൗതിക സമന്വയ പദ്ധതിയായ സഹ്റാവിയ്യ കോഴ്സാണ് ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ഗേള്‍സ് കാമ്പസില്‍ ആരംഭിക്കുന്നത്. അടുത്ത വര്‍ഷം എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് അഡ്മിഷന് നല്‍കിക്കൊണ്ടുള്ള 5 വര്‍ഷത്തെ മഹ്ദിയ്യ കോഴ്സും ആരംഭിക്കും. ദാറുല്‍ഹുദാ ബംഗാള്‍ ഓഫ് ക്യാമ്പസ് കേന്ദ്രീകരിച്ച് നടക്കുന്ന സ്കൂള്‍, പ്രീ സ്കൂള്‍, ഗേള്‍സ് ക്യാമ്പസ്, ഹുദവി കോഴ്സുകളിലായി ആയിരത്തി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഫുള്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
മജീദ് അണ്ണാംതൊടി, കെ.കെ നാസര്‍ കോട്ടക്കല്‍, ക്രസന്റ് ബാവ ഹാജി പാണമ്പ്ര, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, ശിയാസ് സുല്‍ത്താന്‍, റിയാസ് കള്ളിയത്ത്, യു. അബ്ദുല്ലക്കുട്ടി ഹാജി താനാളൂര്‍, ഗ്രാന്റ് കുഞ്ഞാലന്‍ ഹാജി, കെ.എന്‍.എസ് ആറ്റക്കോയ തങ്ങള്‍, അഡ്വ. കെ.കെ സൈതലവി, കാമ്പ്രത്ത് ബാവ ഹാജി, സി.ടി മുഹമ്മദ്, എം എം കബീര്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു



