ജിദ്ദ- രണ്ടു ദിവസത്തെ സൗദി സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സൗദി സർക്കാർ നൽകുന്നത് സമ്പൂർണ്ണ പ്രോട്ടോക്കോൾ. സൗദി വ്യോമാതിർത്തിയിൽ എത്തിയ മോഡിയുടെ വിമാനത്തിന് സൗദി വ്യോമസേനയുടെ നാലു വിമാനങ്ങൾ അകമ്പടി സേവിച്ചു.
ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് മോഡി ജിദ്ദയിലേക്ക് വരുന്നത്. ഇന്നും നാളെയും ജിദ്ദയിൽ തങ്ങുന്ന മോഡി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group