Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • ബിജാപൂരിൽ നക്സലുകൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു സൈനികന് വീരമൃത്യു
    • ഹിത പരിശോധനാ മറവില്‍ ന്യൂനപക്ഷ അധ്യാപക സംഘടനകളെ ഇല്ലാതാക്കാന്‍ നീക്കം; പ്രതിഷേധവുമായി കെഎടിഎഫ്
    • എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കീപാഡിൽ വൈദ്യുതി പ്രവാഹമെന്ന് കണ്ടെത്തൽ
    • മകനെ വെള്ളത്തിൽനിന്ന് രക്ഷിക്കുന്നതിനിടെ ഈജിപ്ഷ്യൻ നടൻ മുങ്ങിമരിച്ചു
    • കൊച്ചി-ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനം തെന്നിമാറിയോ? സംശയമുന്നയിച്ച് യാത്രക്കാരനായ ഹൈബി ഈഡന്‍;എഞ്ചിന്‍ തകരാറെന്ന് അധികൃതര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍

    അന്‍വറിനെ ഒരു ഫിഗറാക്കി, ബലൂണാക്കി, ആ ബലൂണിന് ഒരു കുത്ത് കൊടുത്തു കോണ്‍ഗ്രസ്
    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി16/06/2025 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എ വിജയരാഘവന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയ പിഡിപിയെക്കുറിച്ച് അങ്ങിനെയൊരു പാര്‍ട്ടി തന്നെ ഇപ്പോള്‍ ഉണ്ടോ എന്ന് തനിക്ക് സംശയമാണെന്നും ജമാഅത്തെ ഇസ്ലാമിയുമായി നാളെ ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മനോരമ ചാനലില്‍ ‘നേരെ ചൊവ്വേ’ പരിപാടിയില്‍ ജോണി ലൂക്കോസുമായി സംസാരിക്കവെയായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.

    ”പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ഇന്നത്തെ പിഡിപി എന്നാല്‍ ആരാണ്. എനിക്കറിയില്ല.” വിജയരാഘവന്‍ വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിനും പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിനും കിട്ടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ”പന്ത് റോഡ് സൈഡില്‍ തട്ടിക്കളിക്കുമല്ലോ കുട്ടികള്‍. അതും ലോക കപ്പും ഒരുപോലെയാണോ എന്നും അവിടെ കളിക്കുന്ന കുട്ടിയും മെസിയും ഒരുപോലെയാണോ..?” എന്ന തിരിച്ചുള്ള ചോദ്യമായിരുന്നു വിജയരാഘവന്റെ മറുപടി. മഅ്ദനി എന്ന മനുഷ്യന്‍ വേട്ടയാടപ്പെടുമ്പോള്‍ അദ്ദേഹത്തോട് എടുക്കേണ്ട സമീപനമുണ്ട്. മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളെയാണ് കാണേണ്ടത്. അങ്ങിനെയാണ് മഅ്ദനിയുമായി വേദി പങ്കിട്ടതും വോട്ട് സ്വീകരിച്ചതുമെന്നും പിഡിപി പിന്തുണയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയും ഒരുപോലെയാവില്ല എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ യാതൊരു പിന്തുണയും തെരെഞ്ഞെടുപ്പുകളില്‍ തേടിയിട്ടില്ലെന്നും ഒരുമിച്ച് മത്സരിച്ചിട്ടില്ലെന്നും അവകാശപ്പെട്ട അദ്ദേഹം നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ലെന്നും അന്നത്തെ സാഹചര്യം നോക്കിയാണെന്നും അടിയന്തിരാവസ്ഥയില്‍ ആര്‍എസ്എസുകാരനെ അറസ്റ്റ് ചെയ്തപ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഞങ്ങളുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. നാളെ നാളെയാണ് നാളെ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. ആ സന്ദര്‍ഭത്തിലെ രാഷ്ട്രീയ സന്ദര്‍ഭമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നോക്കുക. ജമാത്തെ ഇസ്്‌ലാമി വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കിയത് ആര്‍എസ്എസിനെ മാതൃകയാക്കിയാണ്. നിലമ്പൂരിലെ സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ അമ്പരപ്പിച്ചു. ആ അങ്കലാപ്പില്‍ നിന്ന് അവര്‍ തങ്ങള്‍ കോണ്‍ഗ്രസ്സുകാരെ മത്സരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുകയാണ്. ്അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാണോ എന്ന ചോദ്യത്തിന അദ്ദേഹം മറുപടി പറഞ്ഞു. ”ഇടവേളയില്‍ പാര്‍ലമെന്റില്‍ പോലും മത്സരിച്ചിട്ടുണ്ട്. അന്‍വറിന്റെ സ്വഭാവം വെച്ച് എപ്പോഴും മത്സരിക്കുമെന്നും”- അദ്ദേഹം ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ അന്‍വറിനെ ആന്റി ലെഫ്റ്റ് മീഡിയയില്‍ ഒരു ഫിഗറാക്കി, ബലൂണാക്കി മാറ്റി ആ ബലൂണിന് ഒരു കുത്ത് കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസാണ് അന്‍വറിനെ അടര്‍ത്തിയെടുത്തത്. എന്തിനാണ് എന്ന് അവരാണ് മറുപടി പറയേണ്ടത്. ഒരാളെ അടര്‍ത്തിയെടുത്തിട്ട് വഴിയിലിടാന്‍ പറ്റുമോ?. അന്‍വറിനെ തറവാട്ടിലേക്ക് ക്ഷണിച്ചു. അന്‍വര്‍ ആനവിരുദ്ധമായ, വന്യമൃഗാക്രമണത്തിനെതിരെ ഒരു സമരം നടത്തിയില്ലേ.. അതിന് സുധാകരനും സതീഷനുമെല്ലാം പങ്കെടുത്തില്ലേ. വേറെ തരത്തില്‍ പറഞ്ഞാല്‍ അന്‍വറും കോണ്‍ഗ്രസ്സിന്റെ വംശാവലിയില്‍ നിന്നാണല്ലോ. ആ വംശാവലിയില്‍ നിന്ന് വരുമ്പോള്‍ ഞങ്ങള്‍ക്കൊരു ലക്ഷ്യമുണ്ട്. അവിടെ കോണ്‍ഗ്രസ്സിനെ തോത്പിക്കുക എന്നതായിരുന്നു. അത് നടന്നല്ലോ..ആ സാഹചര്യം കൃത്യമായി ഉപയോഗിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോയത്. പിണറായി വിരുദ്ധനായാല്‍ പിന്നെ അന്‍വറുമായി അനുനയത്തിന്റെ ഒരു സ്‌പെയിസുമില്ല. ഇടതുപക്ഷ സഹയാത്രികനായ ഒരാള്‍ ഒരിക്കലും എടുക്കാന്‍ പറ്റാത്ത നിലപാടാണ് അന്‍വര്‍ എടുത്തതെന്നും വിജയരാഘവന്‍ വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    a vijayaraghavan jhoni lukose manorama news nere chovve Nilambur
    Latest News
    ബിജാപൂരിൽ നക്സലുകൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു സൈനികന് വീരമൃത്യു
    18/08/2025
    ഹിത പരിശോധനാ മറവില്‍ ന്യൂനപക്ഷ അധ്യാപക സംഘടനകളെ ഇല്ലാതാക്കാന്‍ നീക്കം; പ്രതിഷേധവുമായി കെഎടിഎഫ്
    18/08/2025
    എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കീപാഡിൽ വൈദ്യുതി പ്രവാഹമെന്ന് കണ്ടെത്തൽ
    18/08/2025
    മകനെ വെള്ളത്തിൽനിന്ന് രക്ഷിക്കുന്നതിനിടെ ഈജിപ്ഷ്യൻ നടൻ മുങ്ങിമരിച്ചു
    18/08/2025
    കൊച്ചി-ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനം തെന്നിമാറിയോ? സംശയമുന്നയിച്ച് യാത്രക്കാരനായ ഹൈബി ഈഡന്‍;എഞ്ചിന്‍ തകരാറെന്ന് അധികൃതര്‍
    17/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.