എറണാകുളം– മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിലെത്തിയ ബ്രസീലിയന്‍ ദമ്പതികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ലഹരി ഗുളികകള്‍ വിഴുങ്ങി ആശുപത്രിയില്‍. 50ഓളം ക്യാപ്‌സ്യൂളുകളാണ് ഒരാള്‍ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ സാവോപോളയില്‍ നിന്നാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍എ) ഇരുവരെയും കസ്റ്റഡിയിലെടുത്ത് ഗുളികകള്‍ പുറത്തെടുക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടെയാണ് ദമ്പതികള്‍ ഗുളിക വിഴുങ്ങിയതെന്നാണ് നിഗമനം. എന്നാല്‍ ഇത്രയധികം ലഹരി ഗുളികകള്‍ ഒന്നായി വിഴുങ്ങിയത് കൊണ്ട് ഇവരുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. കൊക്കൈന്‍ അടക്കമുള്ള മയക്കുമരുന്നുകളുടെ ഗുളികകളാണ് വിഴുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group