പാരീസ്- ലോക ഒളിംപിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ അമൻ ഷെരാവത്ത് വെങ്കല മെഡൽ നേടി. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡൽ ജേതാവ് എന്ന റെക്കോർഡ് അമന് സ്വന്തമായി. 21 വയസും 24 ദിവസവും പ്രായമുള്ള അമൻ, പിവി സിന്ധുവിൻ്റെ റെക്കോർഡാണ് മറികടന്നത്.
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആറാമത്തെ മെഡൽ കൂടിയാണിത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യ ഇതേവരെ നേടിയത്. തൻ്റെ കന്നി ഒളിംപിക്സ് മത്സരത്തിൽ പ്യൂർട്ടോ റിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെതിരെയാണ് അമൻ 13-5 ന് ജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group