അടൂർ– എംസി റോഡിൽ ഏനാത്ത് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ചലച്ചിത്ര-സീരിയൽ താരം സന്തോഷ് കെ. നായർ (62) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറരയോടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ രാജലക്ഷ്മി (ശുഭശ്രീ), ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്കേറ്റു. 1982-ൽ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സന്തോഷ്, നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ തിയേറ്ററുകളിൽ തരംഗമായ ‘മോഹിനിയാട്ടം’ (ഭരതനാട്യം 2) ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. സംസ്‌കാരം പിന്നീട്