ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലിനോട് കരീബിയന്‍ കടലില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ ഇല്ലാതാക്കി, ഇസ്രായിലിന് ഒരുനിലക്കും ഭീഷണി ഉയര്‍ത്താത്ത രാജ്യമാക്കി ഇറാനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വാഷിംഗ്ടണില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.




