ലണ്ടൻ – ലണ്ടനിൽ നടന്ന ഫലസ്തീൻ അനുകൂല റാലിക്കിടെ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബെർഗിനെ പോലീസ് അറസ്റ്റ് ചെയ്തതായി യു.കെ ആസ്ഥാനമായുള്ള ഡിഫൻഡ് ഔർ ജൂറീസ് എന്ന ഗ്രൂപ്പ് പറഞ്ഞു. സ്ഥിരീകരണത്തിനായുള്ള റോയിട്ടേഴ്‌സിന്റെ അഭ്യർഥനയോട് ബ്രിട്ടീഷ് പോലീസ് ഉടൻ പ്രതികരിച്ചില്ല. ബ്രിട്ടീഷ് തലസ്ഥാനത്തെ ആസ്പൻ ഇൻഷുറൻസ് കമ്പനി ആസ്ഥാനത്തിന് പുറത്ത് പ്രിസണേഴ്‌സ് ഫോർ ഫലസ്തീൻ പ്രസ്ഥാനം നടത്തിയ പ്രകടനത്തിനിടെ ഭീകര നിയമപ്രകാരം ഗ്രേറ്റ തുൻബെർഗിനെ അറസ്റ്റ് ചെയ്തതായി ഡിഫൻഡ് ഔർ ജൂറീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



