ലണ്ടൻ– വിസ കാലാവധി കഴിഞ്ഞ് വിദേശ വിദ്യാർഥികൾ ബ്രിട്ടനിൽ തുടരുകയോ അഭയം തേടുകയോ ചെയ്യുന്നതിനെതിരെ ബ്രിട്ടൻ കർശന മുന്നറിയിപ്പ് നൽകി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് നേരിട്ട് സന്ദേശം അയക്കാൻ തുടങ്ങിയതായി ആഭ്യന്തര മന്ത്രി ഇവെറ്റ് കൂപ്പർ പാർലമെന്റിൽ അറിയിച്ചു.
വിസ ദുരുപയോഗം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷം ആദ്യം ബ്രിട്ടൻ ഒരു വിശദീകരണപത്രം പുറത്തിറക്കിയിരുന്നു. “ഈ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ പ്രായോഗിക നടപടികൾ സ്വീകരിക്കുകയാണ്,” മന്ത്രി വ്യക്തമാക്കി.
മാതൃരാജ്യത്തേക്ക് മടങ്ങാൻ തടസ്സങ്ങളില്ലാത്തവർ പോലും വിസ കാലാവധി അവസാനിക്കുമ്പോൾ ബ്രിട്ടനിൽ അഭയം തേടുന്ന പ്രവണത വർധിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഓരോ വർഷവും ഏകദേശം 15,000 വിദ്യാർഥികൾ ഇത്തരത്തിൽ അഭയാർഥി അപേക്ഷ സമർപ്പിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.