ചെറുമുക്ക് – ചെറുമുക്ക് പളളിക്കത്താഴം സ്വദേശി തടത്തിൽ മുഹമ്മദലി ഹാജി (74) നിര്യാതനായി. മദ്രാസ് ജമാലിയ അറബിക് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പഠനശേഷം അവിടെ അധ്യാപകനുമായിരുന്നു.അധ്യാപന ജോലിക്ക് ശേഷം സൗദിയിൽ പ്രവാസിയായ അദ്ദേഹം വർഷങ്ങളോളം ജിദ്ദയിലും റിയാദിലും ബിസിനസ്സ് രംഗത്തുണ്ടായിരുന്നു. പിന്നീട് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കി. പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു.
ഭാര്യ: റുഖിയ. യഹ് യ (റിയാദ്), സകരിയ്യ, ഫൗസിയ, മാരിയ എന്നിവർ മക്കളാണ്. മരുമക്കൾ: അബ്ദുൽ ഗഫൂർ (ചെറുമുക്ക്), മുജീബ് (ഒതുക്കുങ്ങൽ), സജിന (കോട്ടക്കൽ), ഷഈദ (പരുത്തിക്കാട്). സഹോദരങ്ങൾ: പരേതനായ ഹംസ, റംല.
ചെറുമുക്ക് വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group