Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    • അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    • റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    • സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു
    • ജിദ്ദയിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടൽ: മൂന്ന് പേർ പോലീസ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Crime

    വാട്‌സാപില്‍ മോശം പരമാര്‍ശം ചോദ്യം ചെയ്തു; നാദാപുരത്ത് 2 പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ കൈവിരല്‍ അറ്റുപോയി

    നാദാപുരം പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. വീട്ടില്‍ വിശദ പരിശോധന നടത്തിയ പൊലീസ് കുത്താന്‍ ഉപയോഗിച്ച കത്തി, ബഷീര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Crime Social Media 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പരുക്കേറ്റ നാസര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– വാട്‌സാപില്‍ മോശം പരാമര്‍ശം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന വടകര, നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് വെട്ടേറ്റ് പരുക്ക്. നാദാപുരം ടൗണിലെ കെ.എസ്.എസ് വാടക സ്റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍, സഹോദരന്‍ സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചതതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    നാസറിന്റെ വയറിനും സലീമിന്റെ കൈയ്ക്കുമാണ് പരുക്കേറ്റത്. സലീമിന്റെ 2 കൈവിരല്‍ അറ്റുപോയി. ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കി. നാസറിനും ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
    ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബഷീറിന്റെ വീട്ടില്‍വെച്ചാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ മോശമായി പരാമര്‍ശിച്ചത് ചോദിക്കാനാണ് ഇരുവരും മറ്റൊരു സഹോദര പുത്രനൊപ്പം ബഷീറിനെ കാണാനെത്തിയത്. തന്റെ വീട്ടിലെത്തിയ ഇരുവരേയും ബഷീര്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. വാട്‌സാപില്‍ നാട്ടുകാരില്‍ പലര്‍ക്കുമെതിരെ മോശം പരാമര്‍ശം നടത്തുന്നത് ഇയാളുടെ സ്ഥിരം പതിവാണെന്നും ഇത്തരത്തില്‍ സന്ദേശങ്ങള്‍ പരത്തുന്നത് ചോദ്യം ചെയ്ത ഇരുവരുടേയും മറ്റൊരു സഹോദരനായ ഊരംവീട്ടില്‍ സമീറിന പള്ളിയില്‍ വെച്ച് മര്‍ദ്ദിക്കാന്‍ ബഷീര്‍ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്.
    ഇരുവര്‍ക്കും വെട്ടേറ്റ ഉടന്‍ നാദാപുരം പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. വീട്ടില്‍ വിശദ പരിശോധന നടത്തിയ പൊലീസ് കുത്താന്‍ ഉപയോഗിച്ച കത്തി, ബഷീര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കേസെടുത്ത് വിശദമായ അന്വേഷണമാരംഭിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack Nadapuram Whatsapp
    Latest News
    ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    12/06/2025
    അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    12/06/2025
    റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    12/06/2025
    സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു
    12/06/2025
    ജിദ്ദയിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടൽ: മൂന്ന് പേർ പോലീസ് പിടിയിൽ
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version