ആലപ്പുഴ– ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ പലതവണയായി വെണ്മണി സ്വദേശിയുടെ കൈയ്യില്‍ നിന്ന് 1.3 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ടെലഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്താണ് രാജസ്ഥാന്‍ സ്വദേശിയായ സുനില്‍ പണം തട്ടിയെടുത്തത്. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിര്‍ഥി പ്രദേശമായ ശ്രീ ഗംഗാനഗര്‍ സ്വദേശിയായ സുനിലിനെ സ്വന്തം നാട്ടിൽ വെച്ചാണ് ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടുന്നത്.
തട്ടിപ്പിന് ഇരയായ യുവതി നല്‍കിയ പരാതിപ്രകാരം വെണ്മണി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group