ദുബൈ– സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടാനും വൈറലാവാനും ഓടുന്ന വാഹനത്തിന്റെ ബോണറ്റിനു മുകളില്‍ കയറി നൃത്തം ചെയ്തവരെ പിടികൂടി ദുബൈ പോലീസ്.
വാഹനത്തിനു മുകളില്‍ കയറിയുള്ള അഭ്യാസ പ്രകടനം സമൂഹ മാധ്യമത്തില്‍ വൈറലായതിനു പിന്നാലെയാണ് ഉടമകളെ കണ്ടെത്തിയതെന്ന് ദുബൈ പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി. തുടര്‍ന്ന് 50,000 ദിര്‍ഹം പിഴ ചുമത്തി ഇരുവരുടെയും ആഡംബര കാറുകളും പിടിച്ചെടുത്തു.
ഡാന്‍സ് കളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ദുബൈ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ വ്യ്ക്തമാക്കി.
ഇത്തരത്തിലുള്ള അശ്രദ്ധമായ പെരുമാറ്റം ഡ്രൈവര്‍മാരുടെയും റോഡിലെ മറ്റ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. ഇത് ഗതാഗത നിയമലംഘനമാണെന്നും ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ ചൂണ്ടികാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group