ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം വെള്ളിയാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 13,96,644 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹാജിമാരില്‍ 13,26,323 പേര്‍ വിമാന മാര്‍ഗവും 65,228 പേര്‍ കര മാര്‍ഗവും 5,093 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയത്.
ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് വെള്ളിയാഴ്ചയായതിനാല്‍ ഈദ് നമസ്‌കാരവും ജുമുഅ നമസ്‌കാരവും പ്രത്യേകം നിശ്ചയിച്ച സമയങ്ങളില്‍ വെവ്വേറെ നിര്‍വഹിക്കണമെന്ന് യു.എ.ഇ ഫത്വ കൗണ്‍സില്‍ വ്യക്തമാക്കി.