മുംബൈ – ഇൻഡിഗോ പ്രൊമോട്ടർ രാകേഷ് ഗംഗ്‌വാളിൻ്റെ കുടുംബ ട്രസ്റ്റ് രാജ്യത്തെ ഏറ്റവും വലിയ എയർലൈനിൻ്റെ 1.3 ശതമാനം ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വിറ്റു. 2,933 കോടി രൂപയ്ക്കാണ് ഇൻഡിഗോ എയർലൈനിൻ്റെ ഓഹരികൾ വിറ്റത്.
ഈ വർഷം 14,497 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഏറ്റവും പുതിയ വിൽപനയോടെ, രാകേഷ് ഗംഗ്‌വാളും ഭാര്യ ശോഭ ഗംഗ്‌വാളും അവരുടെ ഫാമിലി ട്രസ്റ്റായ ചിങ്കർപൂ ഫാമിലി ട്രസ്റ്റും ചേർന്ന് നടത്തിയ മൊത്തം ഓഹരി വിൽപ്പന 39,532.79 കോടി രൂപയായി.
ഇൻഡിഗോ സഹസ്ഥാപകനായ രാഹുൽ ഭാട്ടിയയുമായുള്ള കടുത്ത അഭിപ്രായവ്യത്യസത്തെത്തുടർന്ന് എയർലൈനിലെ ഓഹരികൾ ഘട്ടം ഘട്ടമായി വിൽക്കുമെന്ന് 2022 ൽ ഗംഗ്‌വാൾ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group