സൗദിയിൽ നിക്ഷേപം നടത്തുന്ന വ്യവസായികൾക്കും നിക്ഷേപകർക്കും ഏറെ സന്തോഷം പകരുന്ന നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇനി മുതൽ സൗദി ഇൻവെസ്റ്റ്മെന്റ് കമ്പനികൾക്ക് ഒറ്റ ഇൻവെസ്റ്റ്മെന്റ് ലൈസൻസിന് കീഴിൽ സർവീസ്, വ്യവസായം & ട്രെഡിങ് എന്നിവ ചെയ്യാനുള്ള സൗകര്യം നിലവിൽ വന്നു. നേരത്തെ ഓരോ കാറ്റഗറിക്കും പ്രത്യേകം ഇൻവെസ്റ്റ്മെന്റ് ലൈസൻസ് ആവശ്യമായിരുന്നു. പുതിയ നിയമം അനുസരിച്ച് ഒരു ഇൻവെസ്റ്റ്മെന്റ് ലൈസൻസ് പുതുക്കിയാൽ മതി എന്നതാണ് നിക്ഷേപകരെ സംബന്ധിച്ച് ഏറെ ആഹ്ലാദം പകരുന്നത്.
സൗദി, വിദേശ നിക്ഷേപകര്‍ക്ക് തുല്യപരിഗണന നല്‍കുന്ന സംയോജിത നിക്ഷേപ നിയമമാണ് സൗദി അറേബ്യ പ്രാബല്യത്തിൽ വരുത്തിയത്. ഇതിനായി ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് പുറപ്പെടുവിച്ച പഴയ വിദേശ നിക്ഷേപ നിയമം പുനഃപരിശോധിക്കുകയും ചെയ്തു. വിഷന്‍ 2030 ആരംഭിച്ചതിനു ശേഷം നിക്ഷേപ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങളുടെ ഭാഗമായി സിവില്‍ ഇടപാട് നിയമം, സ്വകാര്യവല്‍ക്കരണ നിയമം, കമ്പനി നിയമം, പാപ്പരത്ത നിയമം എന്നിവ സൗദി പരിഷ്കരിച്ചിരുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തേതാണ് പുതിയ നിക്ഷേപ നിയമം.
രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. നിക്ഷേപകര്‍ ലളിതമായ പ്രക്രിയയിലൂടെ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ മതി. വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ലൈസന്‍സ് നേടേണ്ടതില്ല. ഓരോ പുതിയ ബിസിനസിനും പ്രത്യേകം പ്രത്യേകം ലൈസന്‍സ് നേടണമെന്ന പഴയ നിയമമാണ് റദ്ദാക്കിയത്.
പുതിയ നിയമം സൗദിയില്‍ നിക്ഷേപം വേഗത്തിലാക്കും. പുതിയ കമ്പനി നിയമം, സ്വകാര്യവല്‍ക്കരണ നിയമം, സിവില്‍ ഇടപാട് നിയമം, പാപ്പരത്ത നിയമം, പ്രീമിയം ഇഖാമ, ഇന്‍വെസ്റ്റര്‍ വിസ തുടങ്ങി 800 ലേറെ പരിഷ്‌കാരങ്ങള്‍ സമീപ കാലത്ത് സൗദിയില്‍ നടപ്പാക്കിയിട്ടുണ്ട്.

ഒന്നിലധികം ലൈസന്‍സുകളുടെയും മുന്‍കൂര്‍ അനുമതികളുടെയും ആവശ്യകതയും പേപ്പര്‍ വര്‍ക്കുകളും ഉദ്യോഗസ്ഥ തടസ്സങ്ങളും പുതിയ നിയമത്തോടെ ഇല്ലാതാകും. വിദേശ, സ്വദേശി നിക്ഷേപകര്‍ക്ക് തുല്യപരിഗണന, നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനും ഫണ്ട് കൈമാറ്റം ചെയ്യാനുമുള്ള സ്വാതന്ത്ര്യം, പിഴകളിലും മറ്റു നിയമ ലംഘനങ്ങളിലും അപ്പീല്‍ നല്‍കാനുള്ള അവസരം എന്നിവയും പരിഷ്‌കരിച്ച നിയമം ഉറപ്പാക്കുന്നു. ഗൾഫിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി സൗദി അറേബ്യ മാറുകയും ചെയ്യും. ഔദ്യോഗിക നടപടിക്രമങ്ങള്‍ ലളിതമാക്കി വിദേശ നിക്ഷേപകരുടെ രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കും. സൗദി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ വേണ്ടിയാണ് പുതിയ നിക്ഷേപ നിയമം. എണ്ണയിൽനിന്നുള്ള വരുമാനത്തിൽനിന്ന് പുറമെ, മറ്റു വരുമാനങ്ങളെയും ആശ്രയിക്കാനാണ് നീക്കം. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. വ്യവസായ വാണിജ്യമേഖലയിലെ സൗദിയുടെ പരിഷ്കാരങ്ങൾ ഈ ലക്ഷ്യം എളുപ്പത്തിൽ നേടാനാകുമെന്ന പ്രതീതിയുണ്ടാക്കുന്നുണ്ട്. മലയാളികൾ അടക്കമുള്ള ബിസിനസുകാർ സൗദിയുടെ പുതിയ നിക്ഷേപ നിയമം നൽകുന്ന അവസരം വിനിയോഗിക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.