യാമ്പു- അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിലുള്ള മിനാടെക് ഫ്രോസൻ പുതിയ ബ്രാഞ്ച് യാമ്പുവിൽ പ്രൗഢമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. യാമ്പു വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് സൂഖിലാണ് മിനാടെകിന്റെ ഏറ്റവും പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്. അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ സുനീർ ഉദ്ഘാടനം നിർവഹിച്ചു.
യാമ്പുവും പരിസരപ്രദേശങ്ങളായ നിയോം, ഉംലജ്, തബൂക്ക്,മദീന എന്നിവടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് മിനാടെക് പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്. കോൾഡ് സ്റ്റോറേജ്, ചിക്കൻ, മീറ്റ്, ഫിഷ്, വെജിറ്റബിൾ, ഫ്രൂട്ട്സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. ജിദ്ദയിലെ ഷറഫിയയിലും മിനാടെകിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. ജിദ്ദയിലെ പ്രധാന വെയർഹൗസായ ദവാർ നുജൂമിൽനിന്ന് മക്ക, തായിഫ്, ഖുൻഫുദ, മഹായിൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കമ്പനി വിപണനം നടത്തുന്നുണ്ട്.
മികച്ച ഗുണനിലവാരത്തോടെ രുചികരമായ ഉൽപ്പന്നങ്ങൾ ഉറപ്പാക്കുന്ന സൗദിയിലെ പ്രമുഖ സ്ഥാപനമാണ് മിനാടെക്. ഉദ്ഘാടന ചടങ്ങിൽ അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ബിസിനസ് ഡവലപ്മെന്റ് മാനേജർ റഷീദ് അലി, മാർക്കറ്റിംഗ് മാനേജർ ജമീൽ, ട്രേഡിംഗ് ഗ്രൂപ്പ് സെയിൽസ് ഹെഡ് അബ്ദുൽ ഗഫൂർ പൂങ്ങാടൻ, അർക്കാസ് ടെക്നിക്കൽ കോർഡിനേറ്റർ ഇബ്രാഹീം വാവ, ഫ്രോസൻ വിംഗ് സെയിൽസ് ഹെഡ് അലി അക്ബർ, ബ്രാഞ്ച് ഇൻചാർജ് മുഹമ്മദ് ജാസിം, സെയിൽസ് വിഭാഗത്തിലെ മുഹമ്മദ് ഷരീഫ്, മുഹമ്മദ് അഹ്സൻ, അനീസ്, കെ.എം.സി.സി നേതാക്കളായ അയ്യൂബ്, നാസർ നടുവിൽ, നിയാസ്, നവോദയ നേതാവ് സുനിൽ, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.