റിയാദ് : ഒന്നല്ല…ഇനി നാല് നാൾ. ലുലു ഹൈപ്പർമാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് പുതുവർഷ സമ്മാനമായി ഒരുക്കിയ മെഗാ മിഡ്നൈറ്റ് ഓഫറുകള്‍ നാല് രാത്രികൾ നീളും. പുതുവർഷത്തലേന്ന് രാത്രി 7 മുതൽ പുലർച്ചെ രണ്ട് മണിവരെ നടത്താൻ പ്രഖ്യാപിച്ച മെഗാ ഷോപ്പിംഗ് ആഘോഷമാണ് പുതുവർഷത്തിലെ ആദ്യ ദിനങ്ങളിലേക്ക് കൂടി ലുലു നീട്ടിയത്. ഇതോടെ ഡിസംബർ 31 ന് പുറമെ, ജനുവരി 1, 2, 3 തീയതികളിലും മെഗാ മിഡ്നൈറ്റ് ഓഫറുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ അവസരമൊരുങ്ങി. ഈ ദിവസങ്ങളിൽ രാത്രി 7 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് ഈ വര്‍ഷത്തെയും പുതുവർഷത്തെയും ഏറ്റവും ലാഭകരമായ ഷോപ്പിംഗ് ഡീലുകള്‍ ലുലു ഒരുക്കിയിരിക്കുന്നത്.
ഗ്രോസറി, വീട്ടിലേക്ക് ആവശ്യമായ മറ്റ് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, ഫാഷന്‍, ഇലക്ട്രോണിക്സ്, ടിവി, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഗാഡ്ജറ്റുകള്‍ അടക്കം മുഴുവന്‍ കാറ്റഗറികളിലും ഉത്പന്നങ്ങള്‍ക്ക് വന്‍ ഇളവുകളും ഓഫറുകളുമുണ്ടായിരിക്കും. പുതുവര്‍ഷത്തെ സ്വീകരിക്കാനൊരുങ്ങുന്നവരെ ഞെട്ടിയ്ക്കുന്ന സര്‍പ്രൈസ് ഡീലുകളും മിഡ്നൈറ്റ് ഓഫറുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നാല് രാത്രികൾ ; അതിരുകളില്ലാത്ത ഓഫറുകളും ഡീലുകളും
2025ന്‍റെ ലാസ്റ്റ് ലാപ്പിലും, 2026ൻ്റെ ആദ്യ ലാപ്പിലുമായെത്തുന്ന ലുലുവിലെ ഷോപ്പിംഗ് പൂരം ഉപഭോക്താക്കള്‍ക്കും വേറിട്ട അനുഭവമായിരിക്കും. 2025ല്‍ സൗദിയില്‍ ലുലു ആദ്യമായി അവതരിപ്പിച്ച മിഡ്നൈറ്റ് മെഗാ ഓഫറുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇത്തവണത്തെ മിഡ്നൈറ്റ് ഡീലുകള്‍ കൂടുതല്‍ വിപുലമാക്കിയാണ് ലുലു ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കുന്നത്.
നാല് രാത്രികൾ നീളുന്ന മെഗാ ഓഫറുകള്‍ നഷ്ടമാകാതിരിക്കാന്‍ ഉപഭോക്താക്കളെ എല്ലാവരെയും ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് വരവേല്‍ക്കുകയാണ് ലുലു. ഓരോ നിമിഷവും ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കൂടിയാണ് പുതുവര്‍ഷത്തലേന്ന് മെഗാ മിഡ്നൈറ്റ് ഓഫറുകള്‍ ലുലു അവതരിപ്പിച്ചിരിയ്ക്കുന്നത്.



