കൊച്ചി – സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. പവന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് വില 82,240 രൂപയായി. ഗ്രാമിന്റെ വില 75 രൂപ വർധിച്ച് 10,280 രൂപയായി ഉയർന്നു. ഓരോ ദിവസവും സ്വർണത്തിന് വമ്പൻ മുന്നേറ്റമാണ്. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും വില ഉയരാൻ കാരണം. സ്വർണപ്രേമികൾക്ക് ഇതൊരു വലിയ തിരിച്ചടിയാവും. പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് വില ഇനിയും കത്തിക്കയറാനാണ് സാധ്യത.
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇനി പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ വാങ്ങി ആശ തീർക്കേണ്ടി വരും. കാരണം നിലവിലെ അമേരിക്കയുടെ സാഹചര്യം അനുസരിച്ച് സ്വർണ വില ഇനി താഴേക്ക് വീഴാനുള്ള സാധ്യതയില്ല. ഇത് വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group