കൊച്ചി – സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില 77000 കടന്നു. പവന് 680 രൂപയാണ് വർധിച്ചത്. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 9705 രൂപയായി.
ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രം തൊട്ടത്. പവന്‍റെ വില 76,000 കടന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സ്വർണത്തിന് 4000 രൂപയുടെ വർധനയാണ് ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group