കൊച്ചി – സ്വർണപ്രേമികൾക്ക് ആശങ്ക നൽകി വീണ്ടും റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് സ്വർണവില. ഇന്ന് പവന് 920 രൂപ വർധിച്ച് 83,840 രൂപയായി. ഗ്രാമിന് 115 രൂപ ഉയർന്ന് വില 10,480 രൂപയായി. സെപ്തംബറിൽ മാത്രം പവൻ്റെ വിലയിലുണ്ടായ വർധന 6,200 രൂപയാണ്. ഇന്ന് ഒരു പവൻ വാങ്ങാൻ 90,000 രൂപയ്ക്ക് മുകളിൽ നൽകണം.
രാജ്യാന്തര സ്വർണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ വീഴ്ചയുമാണ് സംസ്ഥാനത്തും സ്വർണക്കുതിപ്പിന് കാരണമായത്. നവരാത്രി, ദീപാവലി ഉത്സവകാലത്ത് ആഭരണ ഡിമാൻഡ് കൂടാനുള്ള സാധ്യതകളുണ്ട്. ഇത് വിലയെ കൂടുതൽ ഉയരത്തിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group